നാര്‍ണിയയുടെ സ്വന്തം 'മറുപാതി'

First Published Jun 22, 2020, 3:57 PM IST

'മറുപാതി' എന്നത് ഒരു ഇന്ത്യന്‍ സങ്കല്‍പ്പമാണ്. ശക്തിയും സൗന്ദര്യവും ഒത്തുചേരുന്നുവെന്ന ദൈവീക സങ്കല്‍പത്തില്‍ ഇന്ത്യന്‍ ആത്മീയ ചിന്ത ശിവനെയും പാര്‍വ്വതിയേയുമാണ് ഒന്നിച്ച് ചേര്‍ത്തിരിക്കുന്നത്. ശക്തിയും സൗന്ദര്യവും എന്നതിനപ്പുറം പുരുഷനും സ്ത്രീയും ഒന്നായിരിക്കേണ്ടതാണെന്ന തുല്യതാ ബോധമാണ് ആ സങ്കല്‍പത്തിന്‍റെ അടിസ്ഥാനം. എന്നാല്‍ ഇവിടെ ചര്‍ച്ചാ വിഷയം നാര്‍ണിയ എന്ന പൂച്ചയാണ്. പൂച്ചയും മറുപാതിയും തമ്മിലെന്തെന്നാണ് എന്നാണോ ? നാര്‍ണിയയുടെ മറുപാതി നാര്‍ണിയ തന്നെ (കാഴ്ചയില്‍) എന്നാണ് ആ പ്രത്യേക. അറിയാം നാര്‍ണിയയുടെ വിശേഷങ്ങള്‍.

പാരീസിൽ ജനിച്ച് ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന ഈ കണ്ടൻപൂച്ചയുടെ പേര് നാർണിയ എന്നാണ്. ഇരട്ടമുഖമാണ് നാര്‍ണിയയുടെ പ്രത്യേകത.
undefined
ഒരു വശം ചാര നിറത്തില്‍, മറുപാതി കറുത്തനിറത്തിലും.
undefined
undefined
അവന്‍റെ ഈ ഇരട്ടമുഖത്തിന്‍റെ കാരണം അറിയില്ലെങ്കിലും, സാധാരണ ഗതിയിൽ, ഇത്തരം അപൂർവ നിറഭേദങ്ങളുള്ള പൂച്ചകൾക്ക് പറയുന്ന പേര് കിമേറെ എന്നാണ്.
undefined
ആൺ പൂച്ചകളിൽ കിമേറെ എന്നുവെച്ചാൽ ഭ്രൂണാവസ്ഥയിൽ ഒരു അധിക പുരുഷ ഹോർമോൺ ഉണ്ടായിരുന്നു എന്നാണ് അർത്ഥം.
undefined
undefined
നാർണിയയുടെ കാര്യത്തിൽ അവനൊരു കിമേറെ ആണോ എന്നറിയാൻ വേണ്ടി ഉടമയും പ്രൊഫഷണൽ കാറ്റ് ബ്രീഡറുമായ സ്റ്റെഫാനി ഡിഎൻഎ ടെസ്റ്റ് വരെ നടത്തി.
undefined
അവനിൽ ഒരുതരം ഡിഎൻഎ മാത്രമേ ഉള്ളൂ. ആള് കിമേറെ അല്ല എന്നൊക്കെ ഉറപ്പിക്കൽ കഴിഞ്ഞു.
undefined
undefined
കഴിഞ്ഞ വർഷം അവനുണ്ടായ രണ്ടു കുഞ്ഞുങ്ങളെ നോക്കൂ. ഒന്നാമൻ ഫീനിക്സ്, രണ്ടാമൻ പ്രാഡ.
undefined
ഫീനിക്സ് ചാരനിരത്തിലാണ്. പ്രാഡ കറുപ്പ് നിറത്തിലും. പ്രാഡയ്ക്ക് കഴുത്തിൽ ഒരു വെള്ളപ്പൊട്ടുകൂടിയുണ്ട്. ഇരുവരെയും പുതിയ വീടുകളിലേക്ക് ദത്തെടുക്കപെട്ടു കഴിഞ്ഞു.
undefined
undefined
ഈ കുഞ്ഞുങ്ങളെക്കൂടാതെ പല കുറിഞ്ഞിപ്പൂച്ചകളിലായി നിരവധി പൂച്ചക്കുഞ്ഞുങ്ങളുടെ അച്ഛനായിട്ടുണ്ട് നാർണിയ എന്ന് വളര്‍ത്തമ്മയായ സ്റ്റെഫാനി പറയുന്നു.
undefined
സോഷ്യൽ മീഡിയയിലും താരമായ നാർണിയയുടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾക്ക് ലക്ഷക്കണക്കിന് ഫോളോവർമാരുണ്ട്.
undefined
undefined
undefined
undefined
undefined
click me!