Published : Jun 17, 2020, 11:35 AM ISTUpdated : Jun 17, 2020, 11:42 AM IST
മനുഷ്യരുടെ ലോകം സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിച്ച് തുടങ്ങിയിട്ട് അധിക കാലമായില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയത്. അടുത്ത കാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍പേരെ ആകര്‍ഷിച്ച ഒരു മാധ്യമോപാധിയാണ് സാമൂഹ്യ മാധ്യമങ്ങള്‍. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന വാര്‍ത്തയ്ക്ക് പെട്ടെന്ന് തന്നെ പ്രചാരം ലഭിച്ചു. ഒരു അടിസ്ഥാനവുമില്ലാതെ പ്രചരിച്ച ആ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ട്രോളന്മാര്‍. സാമൂഹിക ജീവിതത്തിലെ വിവിധ മേഖലകളില്‍ ഏങ്ങനെയൊക്കെ സാമൂഹ്യ മാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്നുവെന്നതിന്‍റെ തിരിച്ചിവും ഈ ട്രോളുകളില്‍ കാണാം.