Published : Sep 17, 2020, 01:09 PM ISTUpdated : Sep 17, 2020, 02:25 PM IST
ആറ് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിനായുള്ള തയ്യാറെടുപ്പ് ഭരണ-പ്രതിപക്ഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 'എല്‍എഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും' എന്ന മുദ്രാവാക്യമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിനും ആറ് മാസങ്ങള്‍ക്ക് മുന്നേ മുന്‍മുഖ്യമന്ത്രിയുടെ അപദാനകഥകള്‍ ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം ആദ്യമായി നിയമസഭാ സാമാജികനായതിന്‍റെ 50 -ാം വാര്‍ഷികമാണ്. മിക്ക മാധ്യമങ്ങളും ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികനായുള്ള അമ്പതാം വാര്‍ഷികം ഏറെ പ്രാധാന്യത്തോടെ തന്നെ ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള പ്രത്യേക കഥകള്‍ 'പിആര്‍ വര്‍ക്കാ'ണെന്നാണ് പൊതു സംസാരം. പ്രത്യേകിച്ച് മുഖ്യമന്ത്രിയാകാനായി കണ്ണിലെണ്ണയെഴിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ഭരണപക്ഷത്തിനെതിരെ മുന്‍നിരയില്‍ നിന്ന് 'അറഞ്ചം പുറഞ്ചം' പോരാടിയിരുന്ന രമേശ് ചെന്നിത്തലജിയുള്ളപ്പോള്‍. ഏതായാലും മാധ്യമങ്ങളുടെ വെളുപ്പിക്കല്‍ കഴിഞ്ഞ് തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴേക്കും കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാണ്ടായ കുട്ടിയുടെ അവസ്ഥയാകുമോ ചാണ്ടി സാറിനെന്നാണ് ഇനി കാണാനുള്ളതെന്ന് ട്രോളന്മാരും. കാണാം ആ വെളുപ്പിച്ചെടുത്ത ട്രോളുകള്‍.