സഞ്ചാരികളുമായി പോകവേ ചളിയില്‍ പൂണ്ട ജീപ്പിനെ വലിച്ച് കയറ്റാന്‍ കയര്‍ കെട്ടി , പക്ഷേ പിടിത്തമിട്ടത് സിംഹം !

First Published Nov 27, 2021, 2:38 PM IST


ഴിഞ്ഞ നവംബര്‍ 18 ന് ദക്ഷിണാഫ്രിക്കയിലെ ബയോബാബ് റിഡ്ജ് ഗെയിം ലോഡ്ജിലെത്തിയ (Baobab Ridge Game Lodge, South Africa) സന്ദര്‍ശകരുമായി സ്വകാര്യ റിസര്‍വ് വനമായ ക്രുഗർ നാഷണൽ പാർക്കിലൂടെ പോയതായിരുന്നു ടൂര്‍ ഗൈഡ് ജബുലാനി സലിൻഡ (49). യാത്രയ്ക്കിടെ സമീപത്ത് സിംഹങ്ങളുണ്ടെന്ന് അറിഞ്ഞതിനാല്‍  ജബുലാനി പ്രദേശത്ത് കൂടി ജീപ്പ് നിരവധി തവണ ഓടിച്ചു. അതിനിടെ ജീപ്പിന്‍റെ ടയറുകള്‍ മണ്ണില്‍ പൂണ്ടു. ഒന്നിലധികം സിംഹങ്ങള്‍ ചുറ്റുമുള്ളപ്പോഴാണ് സന്ദര്‍ശകരുമായെത്തിയ ജീപ്പിന്‍റെ ടയര്‍ മണ്ണില്‍ പൂണ്ടത്. സന്ദര്‍ശകര്‍ ഭയന്നിരിക്കുന്നതിനിടെ ജബുലാനി സലിൻഡ ഒരുവിധത്തില്‍ കയറുപയോഗിച്ച് വലിച്ച് ജീപ്പിനെ സ്വതന്ത്രമാക്കി. പക്ഷേ, അതിനിടെ ജീപ്പിന് പുറത്തേക്ക് നീണ്ടു കിടന്ന കയര്‍ സിംഹം കണ്ടു. അവന് കൌതുകമായി. പതുക്കെ അടുത്ത് വന്ന സിംഹം കയറ് കടിച്ചെടുത്തു. 

വീഡിയോയില്‍ സിംഹം കയര്‍ വലിക്കുമ്പോള്‍ സന്ദര്‍ശകര്‍ ജീപ്പിലിരുന്ന് ചിരിക്കുന്നത് കേള്‍ക്കാം.  'എനിക്ക് ഇത് തമാശയായിരുന്നു, കാരണം സിംഹം കയറുമായി കളിക്കുന്നതുപോലെയല്ല, കളിപ്പാട്ടവുമായി കളിക്കുന്ന വലിയ പൂച്ചയെപ്പോലെയായിരുന്നു അത്. ' ദക്ഷിണാഫ്രിക്കയിലെ ഡംഫ്രീസിൽ നിന്നുള്ള ടൂര്‍ ഗൈഡ് സലിൻഡ പറയുന്നു. 

'ഏതൊരു കുടുംബവും വീട്ടിൽ ഉണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വീട്ടു പൂച്ചയെപ്പോലെയായിരുന്നു അപ്പോഴത്തെ അവന്‍ പ്രകടനം. കയർ കൊണ്ട് കളിക്കാൻ മാത്രമായിരുന്നു അതിന് താല്പര്യം. ഞാൻ 19 വർഷമായി ഒരു ടൂർ ഗൈഡാണ്. ഇത്തരമൊരു സിംഹ നാടകം ഞാൻ മുമ്പ് കണ്ടിട്ടേയില്ല.' ടൂര്‍ ഗൈഡ് ജബുലാനി സലിൻഡ പറയുന്നു.

സിംഹത്തിന് കയറിലുള്ള താൽപ്പര്യം കൂടി അവസാനം അവന്‍ ജീപ്പിലേക്ക് കയറുമോയെന്ന് സന്ദര്‍ശകര്‍ ഭയന്നു. പക്ഷേ അവൻ അങ്ങനെയായിരുന്നില്ല. ഇടയ്ക്ക് ദേഷ്യത്തോടെ ജീപ്പിനടുത്തേക്ക് വന്നു.' സലിൻഡ പറഞ്ഞു. 'സിംഹത്തിന് ഇത് മുമ്പ് സംഭവിച്ചിട്ടില്ലെന്ന് കരുതുന്നു, കാരണം അവന്‍റെ ശ്രദ്ധ പൂർണ്ണമായും കയറിൽ ആയിരുന്നു, ഞാൻ അവരെ ശാന്തമാക്കി, ഞങ്ങൾക്കെല്ലാം ആ നിമിഷം ആസ്വദിക്കാൻ കഴിഞ്ഞു.' അവര്‍ കൂട്ടിച്ചേര്‍ത്തു. 

'കയർ കണ്ട് അവന്‍ ആശ്ചര്യപ്പെട്ടു. പുതിയ കളിപ്പാട്ടം ഉപയോഗിച്ച് കളിക്കാനുള്ള അവസരം അവൻ കണ്ടു.' താനും സന്ദര്‍ശകരും രണ്ട് മണിക്കൂർ ക്ഷമയോടെ സിംഹങ്ങളെ പിന്തുടരുകയായിരുന്നുവെന്ന് സലിൻഡ പറയുന്നു. ഇവനെ കണ്ടതായി മറ്റൊരു ടൂര്‍ ഗൈഡ് പറഞ്ഞപ്പോഴാണ് മറുവശത്ത് മറ്റ് രണ്ട് സിംഹങ്ങളെ കൂടി കണ്ടത്. തുടര്‍ന്ന് കൂടുതല്‍ വ്യക്തമായി അവനെ കാണാനായി ജീപ്പി തിരിക്കുന്നതിനിടെയാണ് ടയറുകള്‍ ചളിയില്‍ പൂണ്ടത്. '

കയറിട്ട് തരാന്‍ കൂടെ വന്ന മറ്റൊരു ടൂര്‍ ഗൈഡിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ കയറിട്ട് തന്നു. സിംഹത്തിന് ആദ്യം കയറിനോട് താത്പര്യം തോന്നിയില്ല. ആദ്യത്തെ ശ്രമത്തില്‍ വാഹനം ചളിയില്‍ നിന്ന് കയറിയില്ല. തുടര്‍ന്ന് 45 ഡിഗ്രിയില്‍ തിരിച്ച് കയറാന്‍ ശ്രമിച്ചു. ഇത് വിജയിച്ചു. എന്നാല്‍ ഇതിനിടെ കയര്‍ വാഹനത്തിലേക്ക് വലിച്ച് കയറ്റാന്‍ പറ്റിയില്ല. അപ്പോഴേക്കും സിംഹം കയറില്‍ പിടിത്തമിട്ടിരുന്നു. പിന്നെ അതുമായിട്ടായി അവന്‍ കളി. 

പല തവണ ജീപ്പിനെ വലിച്ചെടുക്കാന്‍ അവന്‍ ശ്രമിച്ചു. ഇതിനിടെ ജീപ്പ് ചളിയില്‍ നിന്നും കരകയറിയിരുന്നു. തുടര്‍ന്ന് ജീപ്പ് മുന്നേട്ടെടുത്തപ്പോള്‍ സിംഹം കയറില്‍പ്പിടിച്ച് ഒപ്പം പോന്നു. അതിനിടെ കയര്‍ മരത്തില്‍ ചുറ്റി വണ്ടിയെ പിടിച്ച് നിര്‍ത്താന്‍ അവന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ അത് വഴി കുറച്ച് പക്ഷികള്‍ പറന്ന് പോയപ്പോള്‍ സിംഹത്തിന്‍റെ ശ്രദ്ധമാറി. അവന്‍ കയറില്‍ നിന്നുള്ള പിടിവിട്ട് പക്ഷികളെ വേട്ടയാടാന്‍ അവയുടെ പുറകെ പോയെന്ന് ടൂര്‍ ഗൈഡ് ജബുലാനി സലിൻഡ പറയുന്നു.

click me!