23 ദിവസത്തിനിടെ 22 ദിവസവും പെട്രോള്‍ ഡീസല്‍ വിലകള്‍ ഉയര്‍ന്നു തന്നെ നിന്നു. കൊറവിഡ് 19 നെ തുടര്‍ന്ന് രാജ്യത്തേര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. പണ്ട് പെട്രോളിന് വിലകൂടിയപ്പോള്‍ കാളവണ്ടി ഓടിച്ചും സ്കൂട്ടര്‍ ഓടിച്ചും പ്രതിഷേധിച്ചവരെ പക്ഷേ ഇന്ന് മഷിയിട്ടിട്ടും കാണാനില്ല. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. പക്ഷേ അപ്പോഴും പറയുന്നത് നിങ്ങളടിക്കുന്ന പെട്രോളിലെ ഉയര്‍ന്ന വില പാവപ്പെട്ട ഒരാളുടെ വിശപ്പ് മാറ്റുമെന്നാണ്. ഏത് പാവപ്പെട്ടവന്‍റെ വിശപ്പാണ് മാറുന്നതെന്ന് ചോദിച്ചാല്‍ മറ്റാര്‍ക്കും ഉത്തരമില്ലെങ്കിലും ട്രോളന്മാര്‍ക്ക് ഉത്തരമുണ്ട്. കാണാം.