കേരളത്തില്‍ വീണ്ടും ഓണനാളില്‍ രാഷ്ട്രീയ കൊലപാതകം. ഇത്തവണ തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് വെട്ടിക്കൊന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എതിരാളിയെ വെട്ടിവീഴ്ത്തുന്ന അക്രമ രാഷ്ട്രീയത്തിനിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശബ്ദമുയര്‍ന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയാനുള്ള ധാര്‍മ്മികതയില്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ന്നിരിക്കുന്നു. ആരും സമാധാനപ്രിയരല്ലാത്ത ഇക്കാലത്ത് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളും കൊലക്കത്തി വാഹകരാണെന്ന് ട്രോളന്മാര്‍. കാണാം രാഷ്ട്രീയ കൊലയും ന്യായീകരണ ട്രോളും.