എലവഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ തേങ്ങയുടച്ചു; 'എയറി'ല്‍ കയറി ശശി തരൂര്‍

Published : Aug 26, 2021, 04:23 PM ISTUpdated : Aug 31, 2021, 10:51 AM IST

ഓണനാളില്‍ കേരളത്തിലെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശീ തരൂര്‍ എം പി. തുടര്‍ന്ന് തന്‍റെ തറവാട്ടിലെത്തിയ അദ്ദേഹം , തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ഒരു "നിറമാല" കഴിച്ചു. പിന്നെ തേങ്ങയുടച്ച് എല്ലാ നാഗദൈവങ്ങളോടും പ്രര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് ആ ചിത്രങ്ങള്‍ അദ്ദേഹം തന്‍റെ സാമൂഹ്യമാധ്യമ പേജുകള്‍ വഴി പുറത്ത് വിട്ടു. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ആ പോസ്റ്റ് പക്ഷേ, പെട്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. കാരണം ശശി തരൂര്‍ തേങ്ങയുടയ്ക്കുന്ന ഫോട്ടോയായിരുന്നു. വെള്ള മുണ്ടും മഞ്ഞ സില്‍ക്ക് കര്‍ത്തയും ധരിച്ചെത്തിയ ശശി തരൂരിന്‍റെ 'തേങ്ങയടി' ആരായാലും നോക്കിപോകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍.   

PREV
111
എലവഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ തേങ്ങയുടച്ചു; 'എയറി'ല്‍ കയറി ശശി തരൂര്‍

തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കാനായി തയ്യാറെടുക്കുന്ന ശശീ തരൂര്‍ എം പി. ഈ ചിത്രമാണ് വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായത്. 
 

211
311
411
511
611
711
811
911
1011
1111
click me!

Recommended Stories