വേളൂർ കൃഷ്ണൻകുട്ടിയുടെ 'പാലം അപകടത്തിൽ' എന്ന കഥയെ ആസ്പദമാക്കി 36 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കെ ജി ജോര്‍ജ് തന്‍റെ ക്ലാസിക്ക് ചിത്രങ്ങളിലൊന്നായ പഞ്ചവടിപ്പാലം സംവിധാനം ചെയ്യുന്നത്. വര്‍ത്തമാനകാലത്തും ഏറെ പ്രസക്തമായ ഒരു രാഷ്ടീയ ഹാസ ചിത്രമാണ് പഞ്ചവടിപ്പാലം. ദുശ്ശാസന കുറുപ്പ് എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് പണിത പഞ്ചവടിപ്പാലം, ഉദ്ഘാടനത്തിന് തൊട്ട്മുമ്പ് പൊളിഞ്ഞു വീഴുന്നതാണ് സിനിമയുടെ കഥ. ഇന്ന് 36 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മറ്റൊരു പഞ്ചവടിപ്പാലം യാഥാര്‍ത്ഥ്യമാകുകയാണ്. 39 കോടി ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം പാലാരിവട്ടം പാലമാണ് ഇന്ന് കേരളീയരുടെ കണ്‍മുന്നിലുള്ള ആ പഞ്ചവടിപ്പാലം. പൊളിച്ച് പണിയലല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന വിദഗ്ദാഭിപ്രായത്തെ തുടര്‍ന്നാണ് പാലം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. പാലം പൊളിക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോഴും അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞത് 'എന്‍റെ കൈകള്‍ ശുദ്ധ'മാണെന്നായിരുന്നു. പക്ഷേ ജനങ്ങളുടെ പണമെടുത്ത് പാലം നിര്‍മ്മിച്ച് അതെ ജനങ്ങളുടെ പണം കൊണ്ട് പാലം പൊളിച്ച് പണിയുന്ന ഭരണകൂട ആഘോഷങ്ങളെ ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. കാണാം ആ പഞ്ചവടി ട്രോളുകള്‍.