9600 രൂപയുടെ ഭക്ഷണം കഴിച്ചു; ബില്ല് വന്നപ്പോള്‍ ദമ്പതികള്‍ ഇറങ്ങിയോടി.!

First Published Sep 22, 2020, 8:08 PM IST

ലണ്ടന്‍: 9600 രൂപയുടെ ഭക്ഷണ പാനീയങ്ങള്‍ അകത്താക്കിയ ദമ്പതികള്‍ ബില്ല് വന്നതോടെ ഭക്ഷണശാലയില്‍ നിന്നും ഇറങ്ങിയോടി. ഇംഗ്ലണ്ടിലെ എസക്സിലെ കടലോര പട്ടണമായ ക്ലാക്ത്തോണിലാണ് സംഭവം. ഒരു അവധിക്കാല കേന്ദ്രമാണ് ഈ പട്ടണം.
 

രണ്ട് ദിവസമായി സ്ഥലത്ത് ഉണ്ടെന്നാണ് ദമ്പതികള്‍ ഭക്ഷണശാലയില്‍ സംസാരിച്ച വ്യക്തിയോട് പറഞ്ഞത്. സംഭവത്തില്‍ കടുത്ത ക്ഷോഭമുണ്ടെന്ന് പറഞ്ഞ ഭക്ഷണശാല ഉടമ, തന്‍റെ പട്ടണത്തിലെ എല്ലവരെയും തനിക്കറിയാമെന്നും. ഇത് പുറത്തുനിന്നും വന്നവരാണെന്ന് ഉറപ്പാണെന്നും പറയുന്നു.
undefined
അതേ സമയം തന്നെ ഇവര്‍ പ്രദേശത്ത് ഉള്ളവര്‍ അല്ല. വിനോദ സഞ്ചാരികളായി എത്തിയവരാണ് എന്ന് തന്നെയാണ് മാനേജര്‍ പറയുന്നത്. ഇയാളില്‍ യുവാവിന്‍റെ സംസാരം വടക്കേ ഇംഗ്ലണ്ടുകാരുടെ സംസാര ശൈലിയായിരുന്നു. പെണ്‍കുട്ടി താന്‍ ലണ്ടനില്‍ നിന്നാണ് എന്ന് ഭക്ഷണശാലയില്‍ സംസാരിച്ച ഒരാളോട് പറഞ്ഞിട്ടുള്ളതായും പറയുന്നു.
undefined
ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാതെ ഓടിരക്ഷപ്പെട്ടതിന് പുറമേ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഈ യുവാവും യുവതിയും ഭക്ഷണശാലയില്‍ നല്‍കിയ പേരും വിവരങ്ങളും വ്യാജമാണ് എന്നാണ് ഭക്ഷണശാലയുടെ മാനേജര്‍ വിക്കി ഹാര്‍ട്ട് പറയുന്നത്. ഇവരുടെ രക്ഷപ്പെട്ടുള്ള ഓട്ടവും, ഭക്ഷണശാലയിലെ പെരുമാറ്റവും ഇവിടുത്തെ സിസിടിവികളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
undefined
ഇവര്‍ ഭക്ഷണശാലയില്‍ നിന്നും ഓടിരക്ഷപ്പെട്ടപ്പോള്‍ അവരുടെ പിന്നാലെ ഓടുവാന്‍ മാനേജര്‍ ശ്രമിച്ചെങ്കിലും ഇവരെ കിട്ടിയില്ല. അതേ സമയം ഇവര്‍ തട്ടിപ്പ് നടത്തിയ ഭക്ഷണശാലയ്ക്ക് അടുത്തുള്ള വെതര്‍സ്പൂണ്‍സ് എന്ന പബ്ബിലും കയറി വലിയ ഭക്ഷണം ഓഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവിടെ മുന്‍കൂറായി പണം അടയ്ക്കേണ്ടതിനാല്‍ ഇവര്‍ ഇറങ്ങിവരുകയായിരുന്നു. ഇതോടെ ഇവര്‍ തട്ടിപ്പിനായി വന്നവര്‍ തന്നെയാണ് എന്നാണ് മാനേജര്‍ പറയുന്നത്.
undefined
ഭക്ഷണം കഴിച്ച ശേഷം ഇവരുടെ രീതിയില്‍ സംശയം തോന്നിയ മാനേജര്‍ ഇവരെ നിരീക്ഷിക്കാന്‍ ജീവനക്കാരോട് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
undefined
click me!