സംസ്കാരത്തിനായി അനാഥ മൃതദേഹം ചുമലിലേറ്റി വനിത എസ്ഐ താണ്ടിയത് കിലോമീറ്ററുകള്‍.!

Web Desk   | Asianet News
Published : Feb 03, 2021, 09:17 AM IST

കാശിബുഗ: അന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. 

PREV
14
സംസ്കാരത്തിനായി അനാഥ മൃതദേഹം ചുമലിലേറ്റി വനിത എസ്ഐ താണ്ടിയത് കിലോമീറ്ററുകള്‍.!

അനാഥ മൃതദേഹം ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം നടന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ശ്രീഷ. തിങ്കളാഴ്ച്ചയാണ് ആന്ധ്രപ്രദേശിലെ ശ്രീകാകളുത്തുള്ള അടവി കൊത്തൂര്‍ ഗ്രാമത്തില്‍ അജ്ഞാത മൃതദേഹം വഴിയരികില്‍ കണ്ടത്. 
 
24

സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് യാചകനാണ് മരിച്ചതെന്നും അസുഖബാധിതനായിരുന്നുവെന്നും അറിയുന്നത്. മൃതദേഹം സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ ആരും തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശ്രീഷ തന്നെ സ്വന്തം ചുമലില്‍ മൃതദേഹം ഏറ്റിയത്. സഹായത്തിന് ഗ്രാമത്തിലുള്ളവരോട് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരും തയ്യാറായില്ല.
 
34

പിന്നീട് രണ്ട് പേര്‍ കൂടി ശ്രീഷയുടെ സഹായത്തിന് എത്തി. രണ്ട് കിലോമീറ്ററോളം മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥ നടന്നു. ലളിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് മൃതദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്തിയത്. 

44

മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ ശ്രീഷയ്ക്ക് അഭിനന്ദനവുമായി രംഗത്ത് എത്തുകയായിരുന്നു. ശ്രീഷയെ അഭിനന്ദിച്ച് ഡിജിപി ഗൗതം സാവങ്ങും രംഗത്തെത്തി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories