ഗോത്രത്തനിമയില്‍ തരംഗമായി ഒരു സേവ് ദ ഡേറ്റ് !

First Published Jan 30, 2021, 3:37 PM IST

" ആണെ ഏക്കും ഉറട്ടിനെ കിട്ടുത്ത...
പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ചു ഒപ്പിച്ചു  
ഈ വഞ്ച ഫെബ്രുവരി മാസ 4 ക്കു കല്യാണ... 
ഇവെ ഒരു അറിയിപ്പായി എടുത്തു ഒക്കളും വന്തൊയി മക്കളെ...
അങ്കെനത്ത കൊറോണെ പൊ ഉളോ... 
തൂച്ചിചൊയി...
കൂയ്യ്..."

( " അങ്ങനെ എനിക്കും പെണ്ണുകിട്ടി. 
ദൈവത്തെയും മണ്ണിനെയും ബോധിപ്പിച്ച്
ഈ വരുന്ന ഫെബ്രുവരി 4 ന് കല്യാണം. 
ഇത് ഒരു അറിയിപ്പായി എടുത്ത് എല്ലാരും പങ്കുചേരുക. 
കോറോണയുണ്ട്... 
സൂക്ഷിക്കുക...
കൂയ്യ്..." )

വയനാട്ടിലെ പണിയ സമുദായാംഗമായ മണികണ്ഠന്‍, തന്‍റെ വിവാഹത്തിന് ഫേസ്ബുക്കിലൂടെ നല്‍കിയ വിവാഹ ക്ഷണമാണിത്. വിവാഹ ക്ഷണത്തില്‍ മാത്രമല്ല പ്രത്യേകത. സേവ് ദി ഡേറ്റ് ചിത്രങ്ങളും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണ് മണികണ്ഠന്‍റെയും ഗ്രീഷ്മയുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങളെ സാമൂഹ്യമാധ്യമത്തില്‍ തരംഗമാക്കുന്നതും. വരുന്ന വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. പരമ്പരാഗത പണിയ വേഷത്തോടെയുള്ള ചിത്രങ്ങളാണ് മണികണ്ഠനും ഗ്രീഷ്മയും സേവ് ദി ഡേറ്റിനായി എടുത്തത്. കാണാം ആ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍. 

എംബിഎ ബിരുദ്ധധാരിയായ മണികണ്ഠന്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗോത്രമിഷന്‍റെ ടീച്ചിങ്ങ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു. ഗ്രീഷ്മ, നേഴ്സിങ്ങ് കോഴ്സ് കഴിഞ്ഞു. ഇപ്പോള്‍ ജോലിയൊന്നും ചെയ്യുന്നില്ല.
undefined
ഇരുവരും വയനാട്ടിലെ പണിയ സമുദായ അംഗങ്ങളാണ്. വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ ചടങ്ങുകളില്‍ ഗോത്രത്തനിമ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നു. പൊതുസമൂഹത്തില്‍ നിന്നായാലും സ്വസമുദായത്തില്‍ നിന്നായാലും ഒരു അകറ്റി നിര്‍ത്തല്‍ എല്ലാക്കാലത്തും അനുഭവിക്കേണ്ടി വന്ന ജനതയാണിത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
അതുകൊണ്ട് തന്നെ ആ തനത് സ്വത്വത്തെക്കൂടി ഉള്‍ക്കൊള്ളിക്കുന്നതായിരിക്കണം സേവ് ദ ഡേറ്റ് ചിത്രങ്ങളെന്ന് നിര്‍ബന്ധമുണ്ടായിരുന്നതായി മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
undefined
വയനാട്ടിലെ 37 ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യയില്‍ ഏറ്റവും വലുതാണ് പണിയ വിഭാഗം. എന്നാല്‍ ഇന്നും വലിയ പുരോഗതിയൊന്നും ഈ സമൂഹത്തിനിടയിലേക്ക് വന്നിട്ടില്ല.
undefined
മാത്രമല്ല, വിദ്യാഭ്യാസമുള്ള ചില പണിയ യുവാക്കള്‍ക്കിടയിലും സ്വന്തം സ്വത്വ പ്രകാശനത്തില്‍ ചെറിയ ബുദ്ധിമുട്ടുള്ളതായി ചെറുപ്പത്തിലേ തോന്നിയിരുന്നു. മറ്റ് സമുദായങ്ങള്‍ ഞങ്ങളോട് കാണിച്ചിരുന്ന അവജ്ഞയോ അവഗണനയോ അറിഞ്ഞോ അറിയാതെയോ പണിയ വിഭാഗത്തിലെ ചില വിദ്യാസമ്പന്നരും സ്വന്തം ഗോത്രത്തോട് കാണിച്ചിരുന്നു.
undefined
അത് നമ്മുക്ക് ലഭിച്ച വിദ്യാഭ്യാസ കാഴ്ചപ്പാടിന്‍റെ പ്രശ്നമാകാം. കോളോണിയല്‍ വിദ്യാഭ്യാസരീതി മറ്റ് സാമൂഹിക ബോധ്യങ്ങളെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. വിദ്യാസമ്പന്നരാകുന്നതോടെ ഉപേക്ഷിക്കപ്പെടേണ്ടതാണ് ഗോത്ര സ്വത്വമെന്ന വ്യജബോധ്യമാകാം ഈയൊരു പ്രവര്‍ത്തിയിലേക്ക് അവരെ നയിച്ചത്. ഇതിനെ ഏങ്ങനെ പ്രതിരോധിക്കാമെന്നുള്ള അന്വേഷണം പണ്ട് മുതല്‍ക്കേയുണ്ടായിരുന്നു.
undefined
അതിനിടെയാണ് വിവാഹാലോചനകള്‍ നടക്കുന്നത്. വിവാഹം തീരുമാനിച്ചപ്പോള്‍ എന്‍റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ശരണ്യയാണ് ഗോത്രജീവിതം അടിസ്ഥാനമാക്കി സേവ് ദി ഡേറ്റ് ചിത്രത്തെ കുറിച്ച് ആദ്യം പറയുന്നത്. ശരണ്യതന്നെ വന്ന് ചിത്രങ്ങളെടുത്ത് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്.
undefined
എന്നാല്‍ അവള്‍ക്ക് പെട്ടെന്ന് ചില തിരക്കുകള്‍ വന്നതുകൊണ്ട് മറ്റൊരു ഫോട്ടോഗ്രാഫറെ തേടിണ്ടിവന്നു. അങ്ങനെയാണ് സുഹൃത്തും വൈത്തിരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ അഖിലേഷിനോട് സംസാരിച്ചത്. ഒടുവില്‍ അഖിലേഷാണ് കഴിഞ്ഞ ദിവസം ചിത്രങ്ങളെടുത്തത്. പക്ഷേ, അപ്പോഴേക്കും എന്തായിരിക്കണം സേവ് ദി ഡേറ്റ് തീം എന്ന് ഗ്രീഷ്മയും ഞാനും തീരുമാനിച്ചിരുന്നു.
undefined
ഈ വരുന്ന വ്യാഴാഴ്ചയാണ് വിവാഹം. വിവാഹത്തിലും ചില പ്രത്യേകതകളുണ്ട്. പണിയ വിഭാഗത്തിനിടെയില്‍ സ്ത്രീ ധനമെന്ന പരിപാടിയില്ല. പകരം, വിവാഹ ദിവസം പെണ്‍കുട്ടിയുടെ വിട്ടുകാര്‍ക്ക് വിവാഹത്തിന് എന്ത് ചെലവാകും എന്നതിനെ കുറിച്ച് ഇരുവീട്ടുകാരും കൂടി ഒരു തീരുമാനത്തിലെത്തും.
undefined
പിന്നീട് വിവാഹനാള്‍ ആ തുക വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാരെ ഏല്‍പ്പിക്കുന്നു. ഇത് ഒരുതരത്തില്‍ പുരുഷധനമാണെന്ന് വേണമെങ്കില്‍ പറയാം. വരുന്ന വ്യാഴാഴ്ചയാണ് ഞങ്ങളുടെ കെട്ട് കല്യാണം. തിങ്കളാഴ്ച ഗോത്രാചാരപ്രകരം നടക്കുന്ന വിവാഹത്തിന് കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുക്കുന്നൊള്ളൂവെന്നും മണികണ്ഠന്‍ പറഞ്ഞു.
undefined
മണികണ്ഠന് ഇത് ഇരട്ടി സന്തോഷത്തിന്‍റെ ദിനങ്ങളാണ്. ആദ്യത്തെത് വിവാഹമാണെങ്കില്‍ രണ്ടാമത്തെത് കേരള വെറ്ററിനറി ആന്‍റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ പുതിയൊരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി വരാന്‍ പോകുന്നു എന്നതാണ്. വെസ്റ്റേണ്‍ ഗാഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍റ് ട്രൈബല്‍ വെല്‍ഫയര്‍ എന്ന സ്ഥാപനമാണ് അടുത്തുതന്നെ ഉദ്ഘാടനത്തിനായി കത്തുനില്‍ക്കുന്നത്.
undefined
താന്‍ ഉള്‍പ്പെടുന്ന ടീമിന്‍റെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കഠിനപ്രയത്നങ്ങള്‍ ആ സ്ഥാപനത്തിന് പുറകിലുണ്ട്. അതിന്‍റെ ഉദ്ഘാടനം കൂടി അടുത്തുതന്നെ ഉണ്ടാകുമെന്നത് വിവാഹത്തിന്‍റെ മധുരം ഇരട്ടിക്കുന്നുവെന്നും മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
undefined
click me!