സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം

Published : Aug 05, 2021, 11:12 AM IST

വസിം ജാഫര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസയുമായെത്തി. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു.

PREV
127
സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം
India Hockey congrats

വെങ്കലത്തിനായുള്ള മത്സരത്തില്‍ 5-4നാണ് ഇന്ത്യ ജര്‍മനിയെ തോല്‍പ്പിച്ചത്.

227
India Hockey congrats

3-1ന് പിറകില്‍ നിന്ന ശേഷം ടീം തിരിച്ചെത്തുകയായിരുന്നു. 

327
India Hockey congrats

അവസാന സെക്കന്‍ഡില്‍ പെനാല്‍റ്റി കോര്‍ണര്‍ തടഞ്ഞിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

427
India Hockey congrats

ഒളിംപിക് മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്.

527
India Hockey congrats

കണ്ണൂരുകാരനായ മാനുവല്‍ ഫ്രെഡറിക്കാണ് ആദ്യത്തെ മലയാളി. 

627
India Hockey congrats

1972 മ്യൂനിച്ച് ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ ഫ്രെഡറിക്കായിരുന്നു ഗോള്‍ കീപ്പര്‍.

727
India Hockey congrats

ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. 

827
India Hockey congrats

രണ്ടാം മത്സരത്തില്‍ തന്നെ ഇന്ത്യ 7-1ന്റെ തോല്‍വി രുചിച്ചു. 

927
India Hockey congrats

പിന്നീട് ശക്തമായി തിരിച്ചുവന്ന ഇന്ത്യ കരുത്തരായ അര്‍ജന്റീന, സ്‌പെയ്ന്‍ എന്നിവരെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. 

1027
India Hockey congrats

ക്വാര്‍ട്ടറില്‍ ബ്രിട്ടണെ ഞെട്ടിച്ച് സെമി ഫൈനലില്‍ ഇടം നേടി.

1127
India Hockey congrats

സെമിയില്‍ കരുത്തരായ ബെല്‍ജിയത്തോട് തോല്‍ക്കുകയായിരുന്നു.

1227
India Hockey congrats

പിന്നീടാണ് വെങ്കലത്തിനായുള്ള മത്സരത്തില്‍ ജര്‍മനിയെ നേരിട്ടത്.

1327
India Hockey congrats

ഒരു ത്രില്ലര്‍ മത്സരത്തിലാണ് ഇന്ത്യ ജര്‍മനിയെ മറികടന്നത്. 

1427
India Hockey congrats

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. 

1527
India Hockey congrats

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു.

1627
India Hockey congrats

വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. 

1727
India Hockey congrats

പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. 

1827
India Hockey congrats

എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. 

1927
India Hockey congrats

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. 

2027
India Hockey congrats

ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ആറാം ഗോള്‍ കൂടിയാണിത്. 

2127
India Hockey congrats

മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. 

2227
India Hockey congrats

രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്റെ ലീഡ് കയ്യടക്കി. 

2327
India Hockey congrats

അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. 

2427
India Hockey congrats

എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു. 

 

2527
India Hockey congrats

അവസാന സെക്കന്‍ഡില്‍ അപകടം മണത്ത പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ലോക ഹോക്കിയില്‍ ഐതിഹാസിക തിരിച്ചുവരവ് അടയാളപ്പെടുത്തി.

2627
India Hockey congrats

ഇന്ത്യന്‍ വനിതകളും നാളെ വെങ്കലത്തിനായി മത്സരിക്കും.

2727
India Hockey congrats

നാളെ നടക്കുന്ന മത്സരത്തില്‍ ബ്രിട്ടണനാണ് ഇന്ത്യയുടെ എതിരാളി

click me!

Recommended Stories