അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം; ഇനി ടോക്കിയോയുടെ അങ്കത്തട്ടില്‍

Published : Jul 17, 2021, 11:58 AM ISTUpdated : Jul 17, 2021, 01:17 PM IST

ജൂലൈ 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകളാണ് യോഗ്യത നേടിയത്. ഇതിൽ രണ്ട് റിലേയും രണ്ട് ഹോക്കി ടീമുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ടോക്കിയോ ഓളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിമ്പിക് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈ 23 ന് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചത്.  ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലുള്‍പ്പെട്ട 119 അത്ലറ്റുകളില്‍ 67 പുരുഷന്മാരും 52 പേർ വനിതകളുമാണ്. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ 117 ഇന്ത്യന്‍ അത്ലറ്റുകളാണ് മാറ്റുരച്ചത്. ഇതില്‍ രണ്ട് മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യ, ഉദ്യോഗസ്ഥരടക്കം 228 അംഗ സംഘത്തെ അയക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് നരീന്ദർ ബാത്ര പറഞ്ഞു.  

PREV
115
അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം; ഇനി ടോക്കിയോയുടെ അങ്കത്തട്ടില്‍

ഇന്ത്യന്‍ ഭാരോദ്വഹന താരം സായികോം മീരാബായി ചാനു ടോക്കിയോ ഒളിമ്പിക്സ് വില്ലേജില്‍. മീര തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവച്ച ചിത്രം. അമേരിക്കയിലെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ചാനു ടോക്യോയില്‍ വിമാനമിറങ്ങിയത്. റിയോ ഒളിമ്പിക്സില്‍ മെഡല്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്ന സായികോം മീരാബായി ചാനുവിന് പക്ഷേ, കൈപ്പുനിറഞ്ഞ ഒളിമ്പിക്ക് ഒര്‍മ്മകളാണ് റിയോ ഒളിമ്പിക്സ് സമ്മാനിച്ചത്. 

215

ഇന്ത്യൻ സംഘത്തിന്‍റെ ശരാശരി പ്രായം 26.999 വയസാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് മത്സരാര്‍ത്ഥി 45 കാരനായ മൈരാജ് അഹമ്മദ് ഖാൻ (പുരുഷന്മാരുടെ സ്കീറ്റ് ഷൂട്ടിംഗ്) ആണ്. ( ഐജി സ്റ്റേഡിയത്തില്‍ അവസാന വട്ട ജിംനാസ്റ്റിക്ക് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രണതി നായക്ക്.)

315

തേജസ്വിനി സാവന്ത്, സഞ്ജീവ് രജ്പുത് (40, റൈഫിൾ 3-സ്ഥാനങ്ങൾ) എന്നിവയിൽ മറ്റ് രണ്ട് അത്‌ലറ്റുകളുണ്ട്. ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലും 39 വയസ്സ് പിന്നിട്ടു. (പായ്ക്കപ്പല്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഷ്ണു ശരവണനന്‍.)

415

ഇന്ത്യന്‍ സംഘത്തിലെ റൈഫിൾ ഷൂട്ടർ ദിവ്യാൻഷ് സിംഗ് പൻവറിന് 18 വയസാണ് പ്രായം. ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഒളിമ്പിക്ക് താരവും ദിവ്യാന്‍ഷ് സിംഗ് പന്‍വറാണ്. ( ഇന്ത്യന്‍ അമ്പെയ്ത്ത് സംഘത്തിന്‍റെ അവസാനവട്ട പരിശീലത്തില്‍ നിന്ന്. )

515

ഇന്ത്യന്‍ പിസ്റ്റൾ ഷൂട്ടർമാരായ സൗരഭ് ചൗധരി, മനു ഭാക്കർ എന്നിവരുൾപ്പെടെ 19 വയസുള്ള ആറ് കൌമാരക്കാരും സംഘത്തിലുണ്ട്. ( ഇന്ത്യന്‍ അമ്പെയ്ത്ത് സംഘത്തിന്‍റെ അവസാനവട്ട പരിശീലത്തില്‍ നിന്ന്. )

615

ഇന്ത്യന്‍ സംഘത്തിലെ മുതിര്‍ന്ന കായികതാരങ്ങളായ ബോക്സർ എം സി മേരി കോം, പുരുഷന്മാരുടെ ഹോക്കി ടീം ക്യാപ്റ്റൻ മൻ‌പ്രീത് സിംഗ് എന്നിവരാകും ടോകിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ പതാകവാഹകർ. (ഇന്ത്യന്‍ അമ്പെയ്ത്ത് സംഘത്തിന്‍റെ അവസാനവട്ട പരിശീലത്തില്‍ നിന്ന്. )

715

അതിനിടെ ടോക്കിയോ ഒളിമ്പിക്സ് വില്ലേജിലെ ചിലര്‍ക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ടോക്കിയോ നഗരത്തില്‍ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒളിമ്പിക്സിന് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ ഒരു ഒളിമ്പിക്സ് മത്സരം നടക്കുക.

815

ടോക്കിയോ നഗരത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് സംഘാടക സമിതിയുടെ നിര്‍ണായക തീരുമാനം. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ നഗരത്തില്‍ ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. (ടോക്കിയോ യാത്രയ്ക്ക് മുമ്പ് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇന്ത്യന്‍ അമ്പെയ്ത്ത് സംഘം.)

915

ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുക. വിദേശ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടക സമിതി നേരത്തെ തിരുമാനിച്ചിരുന്നു. എന്നാല്‍ ചില മത്സരങ്ങള്‍ക്ക് മാത്രം പരിമിതമായ തോതില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ( ഇന്ത്യന്‍ അമ്പെയ്ത്ത് സംഘം ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടെ.)

1015

ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഒളിംപിക് സംഘാടക സമിതി പ്രസിഡന്‍റ് സീക്കോ ഹാഷിമോട്ടോ മാപ്പ് പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിമ്പിക്സ് പരിമിതികള്‍ക്കുള്ളിലാകും നടക്കുകയെന്നും ഹാഷിമോട്ടോ വ്യക്തമാക്കി. ( ഇന്ത്യന്‍ ബോക്സിങ്ങ് സംഘം അവസാനവട്ട പരിശീലനത്തില്‍. )

1115

ടോക്കിയോ നഗരത്തില്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദമാണ് പടരുന്നത് എന്നതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി യോഷിഹിതെ സുഗ പറഞ്ഞു. കൊവിഡിനെത്തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം നടക്കേണ്ട ഒളിമ്പിക്സ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.  ( ഇന്ത്യന്‍ ബോക്സിങ്ങ് സംഘം അവസാനവട്ട പരിശീലനത്തില്‍. )

1215

ഈ വര്‍ഷവും നടത്താനായില്ലെങ്കില്‍ ഇത്തവണത്തെ ഒളിമ്പിക്സ് ഉപേക്ഷിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുക. ( ഇന്ത്യന്‍ ബോക്സിങ്ങ് സംഘം അവസാനവട്ട പരിശീലനത്തില്‍. )

1315

ഇന്ത്യന്‍ ബോക്സിങ്ങ് സംഘം അവസാനവട്ട പരിശീലനത്തില്‍. 

1415

1515

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories