വനിതാ ഹോക്കിയില്‍ നാലാം സ്ഥാനവുമായിട്ടാണ് ഇന്ത്യ മടങ്ങുന്നത്. വെങ്കലത്തിനായുള്ള പോരില്‍ ബ്രിട്ടീഷ് വനിതകള്‍ ഇന്ത്യയെ മറികടക്കുകയായിരുന്നു. തോല്‍വിയിലും തല ഉയര്‍ത്തിയാണ് ടീം ഇന്ത്യ മടങ്ങുന്നത്. മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചു.