വീരപ്പന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല; ഭാര്യയും മകളും സമുദായവും വിവിധ പാര്‍ട്ടികള്‍ക്കൊപ്പമെങ്കിലും !

First Published Mar 31, 2021, 12:51 PM IST


36 വര്‍ഷമാണ് കര്‍ണ്ണാടക, തമിഴ്നാട്, കേരളാ അതിര്‍ത്ഥികളിലെ വനമേഖലകളെ  അടക്കി ഭരിച്ച്, വിവിധ സര്‍ക്കാറുകളെ വിറപ്പിച്ച്, സത്യമംഗലം കാടുകള്‍ വീരപ്പന്‍ അടക്കിവാണിരുന്നത്.  2004 ഒക്ടോബര്‍ 18 നാണ് പ്രത്യേക ദൌത്വസംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെടുന്നത്. ഇതിനിടെ ഏതാണ്ട് 500 ഓളം കാടാനകളെ കൊന്നൊടുക്കി, ഏതാണ്ട് 16 കോടി രൂപയുടെ ആനക്കൊമ്പ് വ്യാപാരം ചെയ്തു. 65,000 കിലോ ചന്ദനമരം അനധികൃതമായി കടത്തി (ഏതാണ്ട് 143 കോടിയുടെ വ്യാപാരം). വനമേഖലയിലെ വീരപ്പന്‍റെ ഏകാധിപത്യം തകര്‍ക്കാനായി വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണ്ണാടക - തമിഴ്നാട് സര്‍ക്കാരുകള്‍ ഏതാണ്ട് 100 കോടി രൂപ ചെലവിട്ടെന്നാണ് കണക്കുകള്‍. ഒറ്റയ്ക്കായിരിക്കുമ്പോഴും വിവിധ സംസ്ഥാന സര്‍ക്കാരുകളോട് ഏറ്റുമുട്ടിയ, അതേ സമയം സാധാരണക്കാരായ നാട്ടുകാരെ കൈയയച്ച് സഹായിച്ച വ്യക്തിയാണ് വീരപ്പന്‍. അതുകൊണ്ട് തന്നെ ഒരു കുറ്റവാളിയെന്നതിന് അപ്പുറം തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ മേട്ടൂര്‍ ഗ്രാമക്കാര്‍ക്ക് വീരപ്പന്‍ അന്നും ഇന്നും എന്നും ഒരു പോരാളിയാണ്. വിവരണം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ , ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി
 

ധര്‍മ്മപുരി ജില്ലയിലെ മേട്ടൂരില്‍ വീരപ്പന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്നും മരണമില്ല. കൊല്ലപ്പെട്ടിട്ട് ഒന്നരപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. സാധാരണക്കാരായ നാട്ടുകാരെ എല്ലാം മറന്ന് സഹായിച്ച ഒരു പോരാളിയായാണ് വീരപ്പനെ നാട്ടുകാരിവിടെ കാണുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വീരപ്പന് വേണ്ടി ഗ്രാമത്തില്‍ സ്മൃതി കൂടിരം പണിയുമെന്നാണ് മത്സരാര്‍ത്ഥികളുടെ വാഗ്ദാനം.
undefined
തെരഞ്ഞെടുപ്പ് ഏതായാലും തമിഴ്നാടില്ലെ ധര്‍മ്മപുരി ജില്ലയിലെ മൂലക്കാട് ഗ്രാമത്തിലെ ശ്മശാനത്തിലെ വീരപ്പന്‍റെ കല്ലറയ്ക്ക് മുകളില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടികളുയരും.
undefined
തെരഞ്ഞെടുപ്പ് ആണെങ്കിലും അല്ലെങ്കിലും നാട്ടുകാര്‍ പതിവായി ഒരു ക്ഷേത്രത്തിലേക്കെന്ന പോലെ ഈ കല്ലറയ്ക്ക് സമീപത്തെത്തുകയും തങ്ങളുടെ ആവലാതികള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
undefined
2004 ല്‍ പപ്പാരപ്പെട്ടിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട് വീരപ്പനെ ഈ പുറമ്പോക്ക് ശ്മശാനത്തിലാണ് സംസ്കരിച്ചത്. പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും വീരന്‍റെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് ഗ്രാമവാസികള്‍.
undefined
വീരപ്പന്‍ എന്ത് എടുത്തുകൊണ്ട് പോയാലും ആര്‍ക്കും പരാതിയില്ല. കാരണം അതെല്ലാം മക്കള്‍ക്കുള്ളതാണ്. പൊതുമാപ്പ് കൊടുത്ത് വീരപ്പന്‍ സ്വതന്ത്രനായിരുന്നെങ്കില്‍ ഇന്ന് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായേനെയെന്ന് പ്രദേശവാസിയായ മാതയ്യ പറയുന്നു.
undefined
ഗ്രാമത്തിലുള്ളവര്‍ക്കാര്‍ക്കും അദ്ദേഹത്തോട് അതൃപ്തിയുണ്ടായിരുന്നില്ലെന്നും നല്ല മനുഷ്യനായിരുന്നെന്നും മാധവ് പറയുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍ തീരാത്തതിനാല്‍ സര്‍ക്കാര്‍ സ്മൃതി കുടീരം നിര്‍മ്മിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
undefined
ജന്മനാട്ടില്‍ വീരപ്പനുള്ള സ്വാധീനം ഉപയോഗപ്പെടുത്താന്‍ ബിജെപി, വീരപ്പന്‍റെ മകള്‍ വിദ്യാറാണിയെ ബിജെപി ക്യാമ്പിലെത്തിച്ചു. നിലവില്‍ ബിജെപി സംസ്ഥാന യുവജനവിഭാഗത്തിന്‍റെ ചുമതല വിദ്യാറാണിക്കാണ്.
undefined
വിദ്യാ റാണി ഇത്തവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യുഹമുണ്ടായെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ പ്രചാരണത്തില്‍ അത്ര സജീവമല്ല.
undefined
വീരപ്പന്‍ ഉള്‍പ്പെടുന്ന വണ്ണിയാര്‍ സമുദായത്തിന്‍റെ സ്വന്തം പാര്‍ട്ടിയെന്നറിയപ്പെടുന്ന പിഎംകെ സ്ഥാനാര്‍ത്ഥിയാണ്, എഐഎഡിഎംകെയ്ക്ക് വേണ്ടി മേട്ടൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്.
undefined
ജയിച്ചാല്‍ വീരപ്പന്‍ അര്‍ഹിക്കുന്ന ഒരു സ്മൃതി കുടീരം പണിയുമെന്നാണ് പിഎംകെയുടെ വാഗ്ദാനം. അതേ സമയം വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മി ഡിഎംകെ സഖ്യത്തിനൊപ്പമാണ്. ഭാര്യയും മകളും സമുദായവും വിവിധ പാര്‍ട്ടികളുടെ കീഴിലാണെങ്കിലും വീരപ്പന്‍റെ ഓര്‍മ്മകള്‍ക്ക് മേട്ടൂരില്‍ കരുത്ത് കൂടുകയാണ്.
undefined
click me!