പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?ദുബായില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

First Published Jun 1, 2020, 6:05 PM IST

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ദുബായ്. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശത്തിലും ദുബായ് ഇളവ് നല്‍കിയിരിക്കുകയാണ്.

ദുബായിലെ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് മാസ്‌ക് ധരിക്കേണ്ടത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
undefined
ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും മാസ്‌ക് ഊരിമാറ്റാം. (ചിത്രങ്ങള്‍ക്ക് കടപ്പാട്: 'ദി നാഷണല്‍')
undefined
കഠിനമായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്ക് ആ സമയത്ത് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: 'ദി നാഷണല്‍'
undefined
കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുകയാണെങ്കില്‍ വാഹനത്തിനുള്ളില്‍ വെച്ച് മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ.
undefined
മുഖത്തിന് ഉള്‍പ്പെടെ പ്രത്യേക ചികിത്സ തുടരുന്നവര്‍, ശ്വാസിക്കുന്നതില്‍ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, എന്നിവര്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാസ്‌ക് ധരിക്കേണ്ടതില്ല.
undefined
ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.
undefined
സ്‌കൈഡൈവിങ്, നീന്തല്‍ എന്നിവയില്‍ ഏര്‍പ്പെടുമ്പോഴും മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
undefined
പല്ല്, മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളില്‍ പരിശോധന അല്ലെങ്കില്‍ ചികിത്സ നടത്തുമ്പോള്‍ മാസ്‌ക് ഊരിമാറ്റാം.
undefined
ഇളവ് നല്‍കിയ വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം.
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: 'ദി നാഷണല്‍'
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: 'ദി നാഷണല്‍'
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: 'ദി നാഷണല്‍'
undefined
click me!