ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട ബാലികയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇയുടെ കാരുണ്യസ്പര്‍ശം

First Published Oct 12, 2020, 6:59 PM IST

അബുദാബി: നിറങ്ങളും പ്രകൃതിയും കണ്ടറിഞ്ഞ് തന്നെ കുഞ്ഞ് സമ ഇനി വളരും. കാഴ്ചയെ മറച്ച സ്‌ഫോടനത്തെ മറക്കാന്‍ കാരുണ്യത്തിലൂടെ സമയ്ക്ക് തുണയേകി യുഎഇ. ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റാണ് സിറിയന്‍ ബാലിക, അഞ്ചുവയസ്സുകാരി സമയ്ക്ക് കാഴ്ചശക്തി നഷ്ടമായത്. 
 

ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണുംസുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുദ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ദ് മുബാറകിന്റെ ഇടപെടലിലൂടെയാണ് സമയ്ക്ക് കൃത്രിമ കണ്ണ് ലഭിച്ചത്.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായിരുന്നു അഞ്ചുവയസ്സുകാരി കുഞ്ഞ് സമയും. ലെബനന് തീരാനഷ്ടങ്ങളുണ്ടാക്കിയ സ്‌ഫോടനം കവര്‍ന്നത് സമയുടെ ഒരു കണ്ണിന്റെ കാഴ്ചയായിരുന്നു.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
സ്‌ഫോടനത്തില്‍ വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് അതിലൊരു ചീള് സമയുടെ ഇടത് കണ്ണിലേക്ക് തുളച്ചുകയറി.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
സ്‌ഫോടനത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലെബനന് സഹായഹസ്തവുമായി രംഗത്തെത്തി.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
നിരവധി പേരുടെ പുനരധിവാസത്തിനും പരിക്കേറ്റവരുടെ ചികിത്സയ്ക്കുമായി ലോകത്തിന്റെ പല കോണുകളില്‍ നിന്ന് സഹായമൊഴുകി.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
ശൈഖ ഫാത്തിമയുടെ നിര്‍ദ്ദേശപ്രകാരം 100 ടണ്‍ മരുന്നുകളുംഭക്ഷ്യപദാര്‍ത്ഥങ്ങളും ലൈബനനിലേക്ക് അയച്ചു.
undefined
കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസത്തിനും ശൈഖ ഫാത്തിമയുടെ ഇടപെടലുണ്ടായി. അക്കൂട്ടത്തില്‍ സമയുടെ നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായി അവള്‍ക്ക് കൃത്രിമ കണ്ണ് നല്‍കാനുള്ള എല്ലാ സഹായവും ലഭ്യമാക്കി.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
മകളുടെ കാഴ്ച തിരികെ കിട്ടുന്നതിന്യുഎഇയും ശൈഖ ഫാത്തിമയും നല്‍കിയ ഉദാരമായ പിന്തുണയ്ക്ക് സമയുടെ കുടുംബം നന്ദി പറഞ്ഞു. അവള്‍ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങും, നിറങ്ങളും ലോകവും കണ്ടറിഞ്ഞ് വളരും.(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
undefined
click me!