ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി

Published : Dec 31, 2025, 05:30 PM IST

റിയാദ്: വിനോദവും ടൂറിസവും ലക്ഷ്യമിട്ട് നിർമ്മാണം പൂർത്തിയാക്കിയ ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരമാണിത്.

PREV
17
ഗ്ലോബൽ സിറ്റി

വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി. നിർമ്മാണം പൂർത്തിയാക്കിയ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം പ്രവിശ്യാ ഗവർണർ സഊദ് ബിൻ നായിഫ് രാജകുമാരന്‍ നിർവഹിച്ചു.

27
വിസ്മയലോകം

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളുടെ പവലിയനുകൾ, റസ്റ്ററന്‍റുകൾ, ഓപ്പൺ തീയറ്ററുകൾ, ഗെയിമിങ് സെഷനുകൾ എന്നിവയുൾപ്പെടുന്നതാണ് ആദ്യഘട്ടം. പ്രതിദിനം, കാൽ ലക്ഷത്തിലേറെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

37
ഗ്ലോബൽ സിറ്റി

വിനോദത്തിനും നിക്ഷേപത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സന്ദർശകരെയും നിക്ഷേപകരെയും ലക്ഷ്യമിട്ടാണ് പദ്ധതി. 16 രാജ്യങ്ങളുടെ പവലിയനുകളാണ് ആദ്യ ഘട്ടത്തിൽ ഗ്ലോബൽ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത്.

47
ഗ്ലോബൽ സിറ്റി

ഇന്ത്യ, ഈജിപ്ത്, സൗദി അറേബ്യ, തായ്‌ലൻഡ്, മൊറോക്കോ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾ, ജി.സി.സി, ആഫ്രിക്ക രാജ്യങ്ങൾ എന്നിവയുടെ പവലിയനുകളാണ് ആദ്യ ഘട്ടത്തിൽ സന്ദർശകരെ സ്വീകരിക്കുന്നത്.

57
ഗ്ലോബൽ സിറ്റി

650,000 ചതുരശ്ര മീറ്ററാണ് ഗ്ലോബൽ സിറ്റിയുടെ ആകെ വിസ്തീർണം. ആദ്യ ഘട്ടമായ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പണികളാണ് പൂർത്തിയായിട്ടുള്ളത്. ഓരോ രാജ്യത്തിേൻറയും രുചി വൈവിധ്യങ്ങൾ, സംസ്കാരം, ജനപ്രിയ ഭക്ഷണവിഭവങ്ങൾ, പ്രത്യേക തരം ഉൽപ്പന്നങ്ങൾ എന്നിവയാണ് പവലിയനുകളിലെ കാഴ്ചകൾ. ഗ്ലോബൽ സിറ്റിയുടെ മധ്യഭാഗത്ത് ഒരു തടാകവും അതിൽ ബോട്ട് യാത്രയുമുണ്ട്.

67
ഗ്ലോബൽ സിറ്റി

ടൂറിസം, വിനോദം എന്നിവയ്ക്കുള്ള ഒരു കേന്ദ്രം, ഒരു ഫ്ലോട്ടിങ് മാർക്കറ്റ്, 8,000 സന്ദർശകരെ ഉൾക്കൊള്ളുന്ന ഒരു ഓപ്പൺ എയർ തിയേറ്റർ എന്നിവയും ഇതിൽ ഉൾപ്പെടും.

77
ഗ്ലോബൽ സിറ്റി

ഒരു ആധുനിക അമ്യൂസ്‌മെൻറ് പാർക്ക്, റെസ്റ്റോറൻറുകൾ, വിവിധ സൗകര്യങ്ങൾ, ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപനക്കുമുള്ള വിപണികൾ, നടപ്പാതകൾ എന്നിവയുമുണ്ട്. സന്ദർശകർക്ക് പ്രവേശനത്തിനുള്ള നിരക്കുകളും പ്രവർത്തന സമയവു വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories