പൊന്നേ ഇതെങ്ങോട്ടാ! കുതിച്ചുയർന്ന് സ്വർണവില, ചരിത്രത്തിലാദ്യമായി ദുബൈയിൽ ഗ്രാമിന് 630 ദിർഹം കടന്നു

Published : Jan 28, 2026, 03:23 PM IST

യുഎഇയിൽ സകല റെക്കോർഡുകളും ഭേദിച്ച് സ്വർണവില ഭേദിച്ച് മുന്നേറുന്നു.

PREV
17
കുതിച്ചുയർന്ന് സ്വര്‍ണവില

സകല റെക്കോർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നു. ബുധനാഴ്ച രാവിലെ ദുബൈയിൽ സ്വർണവില ഗ്രാമിന് 630 ദിർഹം കടന്ന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

27
സ്വര്‍ണവില ഉയർന്നു

ഈ വർഷം ജനുവരി മാസത്തിൽ മാത്രം ഗ്രാമിന് 112 ദിർഹത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.

37
വൻ വില വ‍ർധന

2025 വർഷം മുഴുവൻ ഉണ്ടായ വർധനവിനേക്കാൾ വലിയ കുതിപ്പാണ് ഈ ഒരു മാസം കൊണ്ടുണ്ടായതെന്നതാണ് ശ്രദ്ധേയം.

47
ഇന്നത്തെ സ്വർണവില

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് ഇന്ന് (ബുധനാഴ്ച രാവിലെ) 24 കാരറ്റ് സ്വർണം ഗ്രാമിന് 632.00 ദിർഹം (ഡിസംബർ 31-ന് 520 ദിർഹമായിരുന്നു), 22 കാരറ്റിന് 585.25 ദിർഹം, 21 കാരറ്റിന് 561.25 ദിർഹം, 18 കാരറ്റിന് 481.00 ദിർഹം എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.

57
സ്വർണവില

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4,257 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

67
സ്വർണവില ഉയർന്നു

സ്വർണത്തോടൊപ്പം വെള്ളി വിലയും റെക്കോർഡ് ഉയരത്തിലെത്തി.

77
വെള്ളി വിലയും മുന്നോട്ട്

ഔൺസിന് 115.56 ഡോളർ എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories