റിയാദ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ, പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
29
റിപ്പബ്ലിക് ദിനാഘോഷം
ദേശീയഗാനം ആലപിക്കുകയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
39
റിയാദ് ഇന്ത്യൻ എംബസിയിലെ റിപ്പബ്ലിക് ദിനാഘോഷം
77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് നൽകിയ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു. ഇന്ത്യയെന്ന കരുത്തുറ്റ റിപ്പബ്ലിക്കിനെ കൂടുതൽ ശക്തമാക്കുന്നതിൽ ഓരോ പൗരനും വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് രാഷ്ട്രപതിയെ ഉദ്ധരിച്ച് അംബാസഡർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളും പ്രവാസി സമൂഹവും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
59
റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിെൻറ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക കലാപ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
69
റിപ്പബ്ലിക് ദിനാഘോഷം
ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന പ്രവാസി ഇന്ത്യക്കാരെ പേരെടുത്ത് പറഞ്ഞ് രാഷ്ട്രപതി പ്രശംസിച്ചതായും അംബാസഡർ വ്യക്തമാക്കി. ബോധവന്മാരും സംവേദനക്ഷമതയുള്ളവരുമായ ഓരോ പൗരനുമാണ് റിപ്പബ്ലിക്കിെൻറ യഥാർത്ഥ കരുത്തെന്നും എല്ലാ സഹപൗരന്മാരോടുമുള്ള ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.
79
റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിെൻറ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക കലാപ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
89
റിപ്പബ്ലിക് ദിനാഘോഷം
വന്ദേമാതരത്തിെൻറ പ്രാധാന്യം വിളിച്ചോതുന്ന ഫോട്ടോ ബൂത്തും എംബസിയിൽ സജ്ജീകരിച്ചിരുന്നു.
99
റിപ്പബ്ലിക് ദിനാഘോഷം
ചടങ്ങുകൾക്ക് ശേഷം അംബാസഡർ ഇന്ത്യൻ പ്രവാസികളുമായും പ്രാദേശിക മാധ്യമപ്രവർത്തകരുമായും സംവദിച്ചു.