നാലു നൂറ്റാണ്ട് മുന്‍പ് മുങ്ങിയ ഡച്ച് കപ്പല്‍ കണ്ടെത്തി; ചരിത്രകാരന്മാരെ ഈ കപ്പല്‍ അതിശയിപ്പിക്കുന്നു.!

First Published Sep 12, 2020, 8:27 AM IST

ഡച്ച് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ച 400 വര്‍ഷം പഴക്കമുള്ള സങ്കെന്‍ എന്ന കപ്പല്‍ ബാള്‍ട്ടിക് കടലിന്റെ അടിയില്‍ കണ്ടെത്തി. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ച് സാമ്രാജ്യം ഉപയോഗിച്ചതായി കരുതപ്പെടുന്ന ഈ കപ്പല്‍ ബാള്‍ട്ടിക് കടലിന്‍റെ അടിയില്‍ കണ്ടെത്തുമ്പോള്‍ അതിനു താരതമ്യേന സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ലെന്നത് ശാസ്ത്രലോകത്തെയും ചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തുന്നു. ചരക്ക് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ക്രൂ നമ്പറുകള്‍ കുറയ്ക്കുന്നതിനും രൂപകല്‍പ്പന ചെയ്തിട്ടുള്ള മാസ്റ്റഡ് കപ്പലാണിത്. ഫ്‌ലൂയിറ്റ് എന്നറിയപ്പെടുന്ന ഈ കപ്പല്‍ ഒരു ചെറിയ ക്രൂവിനെ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന വിധത്തില്‍ ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അദ്വിതീയ റിഗ്ഗിംഗ് സംവിധാനം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്.
 

അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടന്ന ഡച്ച് സാമ്രാജ്യത്തിന്റെ പ്രധാന ഘട്ടത്തിലാണ് ഈ കപ്പല്‍ സഞ്ചരിച്ചിരുന്നത്, ബ്രിട്ടീഷ് സാമ്രാജ്യം ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ പവര്‍ ആയിരുന്നു ഡച്ചുകാര്‍.
undefined
എന്നാല്‍ ഈ നിര്‍ദ്ദിഷ്ട കപ്പല്‍ മുങ്ങിപ്പോയതിന് കാരണം ഇതുവരെ വ്യക്തമല്ല. മുങ്ങല്‍ വിദഗ്ധര്‍ കപ്പല്‍ കണ്ടെത്തിയെങ്കിലും തകരാനിടയാക്കിയ യാതൊരു സൂചനകളൊന്നുമില്ലെന്ന് ഡൈവിംഗ് ടീം ബഡെവാനില്‍ നിന്നുള്ള ജൗനി പോള്‍ക്കോ പറയുന്നത്.
undefined
'ഇത് ഒരു കൊടുങ്കാറ്റില്‍ മറിഞ്ഞതാകാം, അല്ലെങ്കില്‍ പമ്പുകള്‍ കുടുങ്ങുകയും ചോര്‍ച്ച കാരണം മുങ്ങിയതാവാം. അതുമല്ലെങ്കില്‍ റിഗ്ഗിംഗ് മരവിപ്പിച്ച് കപ്പലിനെ ബോധപൂര്‍വ്വം നശിപ്പിച്ചതായിരിക്കാം. എന്താണു സംഭവിച്ചതെന്നു ശരിക്കും അറിയില്ല.'പോള്‍ക്കോ പറഞ്ഞു.
undefined
എന്തായാലും കപ്പലിന് നേരിയ കേടുപാടുകള്‍ മാത്രമാണ് തങ്ങള്‍ കണ്ടതെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞു. 400 വര്‍ഷത്തോളം പഴക്കമുള്ള കപ്പലില്‍ എന്തു തരം ചരക്കാണ് ഉണ്ടായിരുന്നതിന്റെ സൂചനകളൊന്നും അവശേഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
undefined
എന്നാല്‍ കൂടുതല്‍ പഠനത്തില്‍ ഇത് ഉള്‍പ്പെടെയുള്ള വലിയ കാര്യങ്ങള്‍ പുറത്തു വരും. ചരിത്രത്തെ മാറ്റിയെഴുതാന്‍ സഹായിക്കുന്ന നിരവധി നിഗൂഢതകള്‍ ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു തന്നെ ചരിത്രകാരന്മാര്‍ കരുതുന്നു.
undefined
ഡച്ച് റിപ്പബ്ലിക്കിനെ സാമ്പത്തിക മഹാശക്തിയായി ഉയര്‍ത്തുന്നതില്‍ ഇത്തരംകപ്പലുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു, അക്കാലത്ത് അവ വളരെ കാര്യക്ഷമമായ കപ്പലുകളായിരുന്നു. ഡച്ച് പര്യവേക്ഷകര്‍ പ്രായോഗികമായി ഉപയോഗിച്ചതും ഇത്തരത്തിലുള്ള കപ്പലുകളായിരുന്നു. ഇത് ഉപയോഗിച്ച് ഇവര്‍ ആര്‍ട്ടിക് പ്രദേശത്തേക്കും, ഓസ്ട്രേലിയയിലേക്കും ഏഷ്യയിലേക്കും പോയി. കപ്പലിന്റെ വ്യത്യസ്തമായ ഘടനയാണ് കടലിലൂടെ ദീര്‍ഘദൂര യാത്രയ്ക്ക് അവരെ സഹായിച്ചതത്രെ. എന്തായാലും, ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിന്റെ മുന്‍ഭാഗത്താണ് ഈ കപ്പല്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ബാള്‍ട്ടിക് കടല്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമേ തടി അവശിഷ്ടങ്ങള്‍ നശിക്കപ്പെടാതെ നൂറ്റാണ്ടുകളായി നിലനില്‍ക്കാന്‍ കഴിയൂ. വര്‍ഷം മുഴുവന്‍ ഉപ്പുവെള്ളം, കേവലമായ ഇരുട്ട്, വളരെ കുറഞ്ഞ താപനില എന്നിവ കാരണം നശീകരണ പ്രക്രിയകള്‍ ബാള്‍ട്ടിക്കില്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
undefined
കപ്പലിലെ മരത്തടികളെ നശിപ്പിക്കുന്ന ചെറു ജീവികള്‍ക്ക് ഇത്തരം പരിതസ്ഥിതികളില്‍ ജീവിക്കാന്‍ കഴിയില്ലെന്നതാണ് ഇതിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ലവണാംശം കുറയുന്നതിനനുസരിച്ച് ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിന്റെ അവസ്ഥ മെച്ചപ്പെടുന്നു. കൂടാതെ, ശൈത്യകാലത്ത് കടല്‍ മരവിച്ചതിനാല്‍ ഐസ് കവര്‍ ചെയ്യുന്നതു കൊണ്ട് ഇവ നശിക്കപ്പെടാതെ കൂടുതല്‍ സ്ഥിരമായി നിലകൊള്ളുകയും ചെയ്യും.
undefined
click me!