ടൈറ്റാനിക്ക് ദുരന്തം എങ്ങനെയുണ്ടായി; സംഭവത്തില്‍ 'ട്വിസ്റ്റായി' പുതിയ പഠനം

First Published Oct 13, 2020, 10:07 AM IST

ലോകത്തിന് ഇന്നും വിസ്മയമാണ് ടൈറ്റാനിക്ക് എന്ന കപ്പല്‍. 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വച്ച് ആദ്യത്തെ യാത്രയില്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയ കപ്പല്‍ ഭീമന്‍. ചലച്ചിത്രത്തിലും പിന്നീട് നിരവധി കഥകളിലും ഒക്കെ നിറഞ്ഞ ടൈറ്റാനിക്കിന്‍റെ ദുരന്തത്തിന് പിന്നിലെ പുതിയ ഒരു കാരണം കണ്ടെത്തുകയാണ് . അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവ.
 

വെതര്‍ ജേണലിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൈറ്റാനിക്കില്‍ സഞ്ചരിച്ച അതില്‍ നിന്നും രക്ഷപ്പെട്ട നാവികര്‍ യാത്രക്കാര്‍ എന്നിവരുടെ മൊഴികള്‍ പഠന വിധേയമാക്കിയാണ് മില സിന്‍കോവ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രം - ടൈറ്റാനിക്ക് സിനിമയില്‍ നിന്ന്
undefined
ലോകത്ത് നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പല്‍ എന്ന വിശേഷണത്തിലാണ് ടൈറ്റാനിക്ക് ആദ്യ യാത്ര നടത്തിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു നിര്‍മ്മാതാക്കള്‍ ടൈറ്റാനിക്കിന് നല്‍കിയത്.
undefined
1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു.
undefined
പുതിയ പഠന പ്രകാരം ടൈറ്റാനിക്കിന്‍റെ തകര്‍ച്ചയ്ക്ക് ' ധ്രുവദീപ്തി' എന്ന പ്രതിഭാസം കാരണമായി എന്നാണ് അവകാശപ്പെടുന്നത്.
undefined
സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്.
undefined
ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് കരുതിയത് പ്രഭാതരശ്മികളാണ് അതെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.ചിത്രം - ടൈറ്റാനിക്ക് സിനിമയില്‍ നിന്ന്
undefined
സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹങ്ങള്‍ ഭൂമിയിലെ ടെലഗ്രാഫുകളുടേയും മറ്റും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ടൈറ്റാനിക്ക് ദുരന്തത്തിന് മുൻപെ തെളിഞ്ഞിരുന്നു. 1859ല്‍ ഉണ്ടായ 'കാരിംങ്ടണ്‍ സംഭവം' ഇതിനുദാഹരണമാണെന്ന് പഠനം പറയുന്നു. അന്ന് ടെലഗ്രാഫ് വയറുകളില്‍ നിന്നും തീപ്പൊരിയുണ്ടായതായും പല ടെലഗ്രാഫ് ഓപറേറ്റര്‍മാര്‍ക്കും വൈദ്യുതാഘാതം ഏറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്.
undefined
ഇത് തന്നെയാണ് ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം അടുത്തുള്ള കപ്പലുകളില്‍ എത്താതിരിക്കാന്‍ കാരണമെന്നും പഠനം പറയുന്നു.
undefined
ഒടുവില്‍ ടൈറ്റാനിക്കില്‍ നിന്നും കുറേപ്പേരെ രക്ഷിച്ച ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ' ധ്രുവദീപ്തി' എന്ന പ്രതിഭാസത്തെക്കുറിച്ച് മൊഴി നല്‍കുന്നുണ്ട്. ടൈറ്റാനിക്കിലെ 20 ലൈഫ്‌ബോട്ടുകളിലുണ്ടായിരുന്ന 705 പേരെ കാര്‍പ്പാത്തിയ കപ്പലാണ് രക്ഷിച്ചത്.
undefined
ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
undefined
click me!