ടാസ്‌മാനിയന്‍ പിശാചുകളുടെ തിരിച്ചുവരവ്; 3000 വര്‍ഷത്തിന് ശേഷം.!

First Published Oct 7, 2020, 2:27 PM IST

സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ മാംസഭോജികളിലൊന്നും ആക്രമണകാരിയുമായ ടാസ്‌മാനിയന്‍ പിശാച് ഓസ്‌ട്രേലിയന്‍ മെയിന്‍ ലാന്‍റിലെ കാടുകളില്‍ തിരിച്ചെത്തി. 3,000 വര്‍ഷത്തിന് ശേഷമാണ് ഇവയെ ഓസ്‌ട്രേലിയന്‍ കാടുകളിലേക്ക് തിരിച്ചെത്തിക്കുന്നത്. 

വേട്ടയാടല്‍ മൂലം രാജ്യത്തെ പ്രധാന കാടുകളില്‍ ടാസ്‌മാനിയന്‍ പിശാചിന് വംശനാശം വന്നതോടെ ദ്വീപ സമൂഹമായ ടാസ്‌മാനിയയില്‍ നിന്ന് ഇവയെ ആസ്‌ട്രേലിയയിലെ പ്രധാന കാടുകളിലേക്ക് തിരികെ എത്തിക്കുകയാണ്.
undefined
11 ജീവികളെ ന്യൂ സൗത്ത് വെയില്‍സിലെ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ആസ്‌ട്രേലിയയുടെ പ്രവശ്യയായ ടാസ്‌മാനിയയില്‍ കൂടുതലായി കാണപ്പെടുന്നതിനാലാണ് ഇവയെ ടാസ്‌മാനിയന്‍ പിശാച് എന്നു വിളിക്കുന്നത്
undefined
ഓസ്‌ട്രേലിയയുടെ ആവാസവ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമാണിത്. അടുത്തവര്‍ഷം 20 എണ്ണത്തെ കൂടി കാടുകളിലെത്തിക്കും. മുന്‍പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവയുണ്ടായിരുന്നെങ്കിലും വേട്ടയാടലും രോഗങ്ങളും മൂലം എണ്ണം കുറഞ്ഞു.
undefined
ദ്വീപ് സംസ്ഥാനമായ ടാസ്‌മാനിയയിലാണ് നിലവില്‍ ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇവയെ രാജ്യത്തെ കാടുകളില്‍ എത്തിച്ച്‌ പരിസ്ഥിതി സന്തുലിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
undefined
വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ സസ്‌തനികളില്‍ ഒന്നാണ് ഇവ.
undefined
പേര് പോലെ അപകടകാരിയും ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്നതുമായ മാംസഭോജി.
undefined
undefined
കുറഞ്ഞത് 12 കിലോഗ്രാം ഭാരമുണ്ടാകുന്ന ഇവയ്ക്ക്, അമിതവേഗത്തില്‍ ഓടാനാവില്ല. പക്ഷേ, നീന്താനും മരത്തില്‍ കയറാനും കഴിയും.
undefined
undefined
പാമ്പ്, പക്ഷികള്‍, പ്രാണികള്‍ എന്നിവയാണ് ഭക്ഷണം.
undefined
click me!