നമ്മുടെ സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളെ 'എക്സോപ്ലാനറ്റുകൾ' എന്ന് വിളിക്കുന്നു. ഭൂമിയോടോ ചൊവ്വയോടോ താരതമ്യപ്പെടുത്താവുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ എക്സോപ്ലാനറ്റുകൾ വരെ ഇവയിലുണ്ട്. വാസയോഗ്യമാണോ എന്ന് സംശയിക്കുന്ന ഏഴ് എക്സോപ്ലാനറ്റുകൾ പരിചയപ്പെടാം.
2014-ൽ കണ്ടെത്തിയ കെപ്ലർ -186f, 'ഭൂമിയുടെ ഇരട്ട' എന്നും അറിയപ്പെടുന്നു. അതിന്‍റെ നക്ഷത്രത്തിന്‍റെ വാസയോഗ്യമായ മേഖലയിൽ നമ്മുടെ ഭൂമിയുടെ വലിപ്പത്തില്‍ കണ്ടെത്തിയ ആദ്യത്തെ എക്സോപ്ലാനറ്റാണ് ഇത്. ഭൂമിയില്‍ നിന്ന് 490 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.
28
2. കെപ്ലർ-22ബി
നാസയുടെ കെപ്ലർ ദൗത്യം കണ്ടെത്തിയതും, ഭൂമിയുടെ ഏകദേശം 2.4 മടങ്ങ് വലിപ്പമുള്ളതും, പാറക്കെട്ടുകൾ നിറഞ്ഞതുമായ ഒരു എക്സോപ്ലാനറ്റാണിത്. സിഗ്നസ് നക്ഷത്രസമൂഹത്തിൽ 635 പ്രകാശവർഷം അകലെ സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന്‍റെ ചുറ്റുമാണ് ഇത് പരിക്രമണം ചെയ്യുന്നത്. അതിന്‍റെ താപനില ദ്രാവകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണ് എന്നാണ് അനുമാനം.
38
3. കെപ്ലർ-452ബി
'ഭൂമിയുടെ കസിൻ' എന്ന് വിളിക്കപ്പെടുന്ന കെപ്ലർ-452ബി, നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയ ഒരു എക്സോപ്ലാനറ്റാണ്. ഇത് ഭൂമിയേക്കാൾ 60 ശതമാനം വലുതും സിഗ്നസ് നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യന് സമാനമായ നക്ഷത്രമായ കെപ്ലർ-452-ന്‍റെ മേഖലയ്ക്കുള്ളിൽ പരിക്രമണം ചെയ്യുന്നതുമാണ്. ഭൂമിയുടെ 365 ദിവസത്തിന്‍റെ സ്ഥാനത്ത് 385 ദിവസം കൊണ്ട് ഇത് അതിന്‍റെ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. 1,402 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.
2015-ൽ കണ്ടെത്തിയ ഒരു സൂപ്പർ-എർത്ത് എക്സോപ്ലാനറ്റാണ് കെപ്ലർ-442ബി. ഭൂമിയിൽ നിന്ന് ഏകദേശം 1,196 പ്രകാശവർഷം അകലെ കെ-ടൈപ്പ് നക്ഷത്ര മേഖലയ്ക്കുള്ളിൽ കെപ്ലർ-442ബി പരിക്രമണം ചെയ്യുന്നു. ഭൂമിയുടെ ഏകദേശം 1.3 മടങ്ങ് വലിപ്പവും പിണ്ഡവുമുള്ള ഇവിടം ദ്രാവക ജലത്തിനും സാധ്യതയുള്ളതായും ജീവന്‍റെ സംരക്ഷണത്തിന് മികച്ചതായും കണക്കാക്കപ്പെടുന്നു.
58
5. കെപ്ലർ-62എഫ്
ഭൂമിയുടെ ഏകദേശം 1.4 മടങ്ങ് വലിപ്പമുള്ള ഒരു 'സൂപ്പർ-എർത്ത്' എക്സോപ്ലാനറ്റാണിത്. ലൈറ നക്ഷത്രസമൂഹത്തിൽ കെപ്ലർ-62 എന്ന നക്ഷത്രത്തെ ഇത് ചുറ്റുന്നു. 982 മുതല്‍ 1,200 പ്രകാശവര്‍ഷം അകലെയാണ് കെപ്ലർ-62എഫിന്‍റെ സ്ഥാനം.
68
6. പ്രോക്‌സിമ സെന്‍റോറി ബി
ഒരു എം-ടൈപ്പ് നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പ്രോക്‌സിമ സെന്‍റോറി ബി എക്സോപ്ലാനറ്റിന് ഭൂമിയുടെ 1.07 ശതമാനത്തിലധികം പിണ്ഡമുണ്ട്. അതിന്‍റെ നക്ഷത്രത്തെ ചുറ്റിയുള്ള ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 11.2 ദിവസമെടുക്കും. കൂടാതെ അതിന്‍റെ നക്ഷത്രത്തിൽ നിന്ന് 0.04856 AU അകലെയുമാണ്. 2016-ൽ നാസയാണ് പ്രോക്‌സിമ സെന്‍റോറി ബി കണ്ടെത്തിയത്.
78
7. ടിഒഐ 700 ഡി
2020-ൽ നാസയുടെ ടെസ് (TESS) കണ്ടെത്തിയതും ഭൂമിയുടെ വലിപ്പമുള്ളതും പാറക്കെട്ടുകളുള്ളതുമായ ഒരു എക്സോപ്ലാനറ്റാണിത്. ഏകദേശം 101.4 പ്രകാശവർഷം അകലെയുള്ള അതിന്‍റെ ചുവന്ന കുള്ളൻ നക്ഷത്രമായ TOI-700-ന് ചുറ്റുമാണ് ഇത് പരിക്രമണം ചെയ്യുന്നത്.
88
കാത്തിരിക്കണം...
സാധ്യതകളും സംശയങ്ങളും ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യവാസ യോഗ്യമാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞ എക്‌സോപ്ലാനറ്റുകള്‍ ഒന്നും ഇതുവരെയില്ല. 6000-ത്തിലധികം എക്‌സോപ്ലാനറ്റുകളെ സ്ഥിരീകരിച്ചപ്പോള്‍ അവയൊന്നും നമ്മുടെ ഭൂമിക്ക് സമമാണെന്ന് ശാസ്‌ത്രലോകത്തിന് തോന്നിയിട്ടില്ല. എക്‌സോപ്ലാനറ്റുകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.