ചൊവ്വയില്‍ ഇറങ്ങിയ പെര്‍സവെറന്‍സ് റോവര്‍ ഇപ്പോള്‍ എവിടെയാണ്? നിങ്ങള്‍ക്കും കണ്ടെത്താം

First Published Feb 22, 2021, 5:23 PM IST

ചൊവ്വയുടെ ഉപരിതലം പര്യവേക്ഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നാസ വിക്ഷേപിച്ച പെര്‍സവെറന്‍സ് റോവര്‍ ഇപ്പോള്‍ എവിടെയാണ്? ആ അന്വേഷണത്തിന് നിങ്ങളെ സഹായിക്കാന്‍ നാസ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നു. റോവര്‍ ഇപ്പോള്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. പെര്‍സവെറന്‍സ് റോവറിനെ ട്രാക്കുചെയ്യാന്‍ അനുവദിക്കുന്ന ഇന്‍ട്രാക്ടീവ് മാപ്പ് നാസ പുറത്തിറക്കി. ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തെക്കുറിച്ചുള്ള പര്യവേക്ഷണത്തിലാണ് നിലവില്‍ പെര്‍സവെറന്‍സ് റോവര്‍. വ്യാഴാഴ്ച ഏഴു മിനിറ്റ് നീണ്ട ഭീകര ലാന്‍ഡിങ്ങിനു ശേഷം പെര്‍സവെറന്‍സ് റോവര്‍ പതുക്കെ ഗവേഷണത്തിലേക്ക് കടന്നിട്ടുണ്ട്. മണിക്കൂറില്‍ 12,000 മൈല്‍ വേഗതയിലാണ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചുകയറിയത്.
 

ലാന്‍ഡ് ചെയ്ത ഗര്‍ത്തത്തിലെ പ്രദേശം പാറകളും ഒട്ടനവധി തടസ്സങ്ങളും നിറഞ്ഞതിനാല്‍ വളരെ സങ്കീര്‍ണ്ണമായ ലാന്‍ഡിംഗായിരുന്നു ഇത്. അതു കൊണ്ടു തന്നെ നിരവധി കോഡുകള്‍ ഒരേസമയം ഉപയോഗിച്ചായിരുന്നു ഇതിനെ നിയന്ത്രിച്ചത്. മനുഷ്യ സാന്നിധ്യം ഇല്ലാത്ത സങ്കീര്‍ണ്ണമായ ഭൂപ്രദേശത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ റോവറിനെ അനുവദിക്കുന്നതിന് ആയിരക്കണക്കിന് കോഡുകള്‍ ഇനിയും ആവശ്യമാണ്. അതു കൊണ്ടു തന്നെ ഇന്ററാക്ടീവ് മാപ്പ് പുറത്തിറക്കി നാസ സമാന താത്പര്യവ്യക്തികളെയും പര്യവേക്ഷണത്തിന് കൂട്ടുപിടിക്കുന്നു. ശാസ്ത്രകുതുകികള്‍ക്കെല്ലാം തന്നെ ഇതില്‍ പങ്കെടുക്കാമെന്നതാണ് പ്രത്യേകത.
undefined
റോവറിന്റെ സ്ഥാനം ട്രാക്കുചെയ്യുന്നത് തുടരാന്‍ ആളുകളെ അനുവദിക്കുന്നതിന്, 'പെര്‍സി' എന്ന് വിളിപ്പേരുള്ള ഒരു മാപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് മണിക്കൂറില്‍ 152 മീറ്റര്‍ (0.09 മൈല്‍) വേഗതയില്‍ സഞ്ചരിക്കുന്നതു കൂടി കണക്കാക്കിയാണ് മാപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ലൈവ് മാപ്പിങ് എന്നത് സവിശേഷമാണെന്ന് നാസ തന്നെ പറയുന്നു. മാപ്പില്‍, ലാന്‍ഡിംഗ് ഏരിയ നീലനിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു, റോവര്‍ ഇളം നീല നിറത്തിലാണ്. ലാന്‍ഡ്‌സ്‌കേപ്പില്‍ ഉടനീളം പെര്‍സവെറന്‍സ് റോവര്‍ നീങ്ങുമ്പോള്‍, നിങ്ങള്‍ക്ക് അതിന്റെ സ്ഥാനം ട്രാക്കുചെയ്യാനാകും.
undefined
മാപ്പ് രണ്ട് ലെയറുകളാല്‍ നിര്‍മ്മിതമാണ്: മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്ററിലെ ഹൈറൈസല്യൂഷന്‍ ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്ത്. ഇതു സൃഷ്ടിച്ച ഗ്രേസ്‌കെയില്‍ ജെസെറോ ക്രേറ്റര്‍ മാപ്പിനു വേണ്ടിയുള്ളതാണ്. ഇസ മാര്‍സ് എക്‌സ്പ്രസ് ക്യാമറ എടുത്ത ഒരു യഥാര്‍ത്ഥ വര്‍ണ്ണ ബേസ് മാപ്പാണിത്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിന്റെ അടയാളങ്ങള്‍ തേടുകയും ഭാവിയില്‍ ഭൂമിയിലേക്ക് മടങ്ങിവരുന്നതിനായി പാറയുടെയും പൊടിയുടെയും സാമ്പിളുകള്‍ ശേഖരിക്കുകയുമാണ് പെര്‍സവെറന്‍സ് റോവര്‍ ദൗത്യത്തിന്റെ ലക്ഷ്യം.
undefined
അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കാര്‍ വലുപ്പത്തിലുള്ള റോവര്‍ ഗര്‍ത്തത്തിന് ചുറ്റും സാവധാനം സഞ്ചരിക്കും, ചിത്രങ്ങള്‍ എടുക്കുകയും ഡാറ്റ ശേഖരിക്കുകയും റോക്ക് സാമ്പിളുകള്‍ ട്യൂബുകളില്‍ ശേഖരിക്കുകയും ചെയ്യും. പതിറ്റാണ്ടിന്റെ അവസാനത്തോടെ മറ്റൊരു റോവര്‍ എത്തുന്നതോടെ, പെര്‍സവെറന്‍സ് റോവര്‍ ദൗത്യം പൂര്‍ണ്ണമാകും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വാഹനമാണ് ഇനി ചൊവ്വയിലേക്ക് അയയ്ക്കുക. അത് എത്തുന്നതോടെ, പെര്‍സവെറന്‍സ് റോവര്‍ ശേഖരിച്ച വിലയേറിയ സാമ്പിളുകള്‍ ചെറു ട്യൂബുകളാക്കി അവയെ ഭൂമിയിലേക്ക് തിരികെയെത്തിക്കും.
undefined
ഇപ്പോള്‍ ഗവേഷണം പുരോഗമിക്കുന്നതോടെ, റോവര്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതിനായി ചിത്രങ്ങളില്‍ നിന്ന് ഉയര്‍ന്ന റെസല്യൂഷനുള്ള ഡിജിറ്റല്‍ എലവേഷന്‍ മോഡല്‍ സൃഷ്ടിച്ചു. പാറക്കെട്ടിലൂടെ മുന്നോട്ട് പോകുമ്പോള്‍ കുന്നുകള്‍ എത്ര കുത്തനെയുള്ളതാണെന്ന് അറിയേണ്ടതുണ്ട്. ശേഷം പെര്‍സവെറന്‍സ് റോവര്‍ എവിടെ പര്യവേക്ഷണം ചെയ്യാമെന്നും അവിടെ എങ്ങനെ എത്തിച്ചേരാമെന്നും തീരുമാനിക്കുന്നത് ഭൂമിയിലെ മിഷന്‍ ടീമായിരിക്കും. സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഇന്‍ട്രാക്ടീവ് മാപ്പിലൂടെ എഞ്ചിനീയര്‍മാര്‍ ഈ അനുഭവം പുനഃസൃഷ്ടിക്കും.
undefined
മാപ്പിലെ ഓരോ ഡോട്ടും ഒരു ഡ്രൈവിന്‍റെ അവസാന പോയിന്റിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ റോവര്‍ നിര്‍ത്തിയ ദിവസം ചൊവ്വയില്‍ ലേബല്‍ ചെയ്തിരിക്കുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ആ നിമിഷം റോവര്‍ എവിടെയാണെന്ന് കാണാന്‍ മാത്രമല്ല, അത് എവിടെയായിരുന്നുവെന്നും എത്ര ദൂരം സഞ്ചരിച്ചുവെന്നും നിരീക്ഷിക്കാനും കഴിയും. മണിക്കൂറില്‍ 0.09 മൈല്‍ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. പക്ഷേ വേഗതയും ദൂരവും അതിന്റെ ഉദ്ദേശ്യമല്ല. അത് ഒരു ജീവശാസ്ത്ര ലാബാണ്. ലാന്‍ഡിംഗില്‍ നിന്നും ജെസെറോ ഗര്‍ത്തത്തില്‍ നിന്നുമുള്ള കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളും വാരാന്ത്യത്തില്‍ റോവറില്‍ നിന്ന് എത്തിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
undefined
28 മൈല്‍ വീതിയുള്ള വലിയ കുഴിയാണ് പെര്‍സെവെറന്‍സ് ഇറങ്ങിയ ജെസെറോ ഗര്‍ത്തം, അതില്‍, വരണ്ടു പോയ നദി ഡെല്‍റ്റയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയിരിക്കുന്നു. 3.5 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജെസെറോ ഒരു വലിയ തടാകത്തിന്റെ സ്ഥലമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയാം. വെള്ളം വളരെക്കാലം ഒഴുകിപോകുമ്പോള്‍, ഗര്‍ത്തത്തിനുള്ളില്‍ എവിടെയോ, അല്ലെങ്കില്‍ 2,000 അടി ഉയരമുള്ള (610 മീറ്റര്‍) വരമ്പിലൂടെയോ മറ്റെവിടേക്കെങ്കിലും ഒഴുകിയേക്കാം. ജീവന്റെ തെളിവുകള്‍ ഇവിടെ കാത്തിരിക്കുന്നുണ്ടാവാമെന്ന് അവര്‍ വിശ്വസിക്കുന്നു.
undefined
മെയ് മാസത്തില്‍ ചൈനീസ് ബഹിരാകാശ ഏജന്‍സിയുടെ ടിയാന്‍വെന്‍ 1 റോവര്‍ ചൊവ്വയില്‍ ലാന്‍ഡ്‌ചെയ്യും. വിജയിച്ചാല്‍ ചൊവ്വയില്‍ റോവര്‍ ഉള്ള രണ്ടാമത്തെ രാജ്യമായി ഇത് മാറും.
undefined
click me!