Published : Dec 28, 2020, 11:25 AM ISTUpdated : Dec 28, 2020, 03:53 PM IST
രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും ക്യാമറയിലൂടെ പുനഃസൃഷ്ടിക്കുന്നുണ്ട്. ഇതിൽ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. അത്തരത്തിൽ രാജ രവിവർമയുടെ പ്രശസ്തമായ ചിത്രങ്ങളുടെ റീക്രിയേഷനിലൂടെ ശ്രദ്ധേയനാവുകയാണ് ഇടുക്കി ചപ്പാത്ത് സ്വദേശി ജാക്സൺ തോമസ്. രാജാ രവിവർമയുടെ ചിത്രങ്ങൾ അതേപടി ഒപ്പിയെടുത്ത ഫോട്ടോകളാണ് ജാക്സൺ ഒരുക്കിയിരിക്കുന്നത്. അഭിരാമിയാണ് മോഡൽ . പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ജാക്സൺ തോമസ് ചിത്രങ്ങൾ പകർത്തിയത്. വുമൺ ഇൻ റെഡ് അടക്കമുള്ള രവിവർമയുടെ 8 ചിത്രങ്ങളാണ് ജാക്സൺ റീക്രിയേഷൻ ചെയ്തത്.