ബോളിവുഡ് നടിമാരെ വെല്ലും ലുക്കിൽ അനശ്വര; രാജകുമാരിയെന്ന് കമന്റുകൾ

Published : Aug 18, 2022, 10:04 PM ISTUpdated : Aug 18, 2022, 10:15 PM IST

മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധനേടുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തിയും താരം കയ്യടി നേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

PREV
18
ബോളിവുഡ് നടിമാരെ വെല്ലും ലുക്കിൽ അനശ്വര; രാജകുമാരിയെന്ന് കമന്റുകൾ

കറുപ്പ് ഗൗണിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് അനശ്വര ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് അനശ്വര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ബോൾഡ് ലുക്ക് ചിത്രങ്ങൾ ഇപ്പോൾ  ശ്രദ്ധ നേടുകയാണ്. 

28

ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കാണല്ലോ, കണ്ണെടുക്കാൻ തോന്നുന്നില്ല, സോ ബ്യൂട്ടിഫുൾ എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. മൈക്ക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ അനശ്വര എത്തിയ ലുക്കാണിത്. 

38

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രമാണ് മൈക്ക്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. യു/എ സര്‍ട്ടിഫിക്കറ്റാണ് മൈക്കിന് ലഭിച്ചിരിക്കുന്നത്. അനശ്വരയുടെ നായികനായി എത്തുന്നത് നവാ​ഗതനായ രഞ്ജിത്ത് സജീവ് ആണ്. 

48

'ബിവെയർ ഓഫ് ഡോഗ്‍സ്' സിനിമയുടെ സംവിധായകൻ വിഷ്‍ണുശിവപ്രസാദാണ് 'മൈക്കും' ഒരുക്കുന്നത്.  'മൈക്ക്', രചിച്ചിരിക്കുന്നത് 'കല വിപ്ലവം പ്രണയം' സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. 

58

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിരാം രാധാകൃഷ്‍ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

68

ഇറക്കം കുറഞ്ഞ ട്രൗസറും ഓഫ് ഷോള്‍ഡര്‍ ടോപ്പും ധരിച്ചുള്ള അനശ്വരയുടെ ഫോട്ടോ മുൻപ് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.'' ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്ക് വിഷമം വേണ്ട, എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ അതോര്‍ത്ത് വിഷമിക്കൂ'' എന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള അനശ്വരയുടെ മറുപടി.

78

ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം. അനശ്വരയുടെ ആദ്യ സിനിമ ഉദാഹരണം സുജാത ആയിരുന്നു. ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം. അടുത്ത സിനിമ ബിജുമേനോൻ നായകനായ ആദ്യരാത്രി ആയിരുന്നുവെങ്കിലും ആ സിനിമ റിലീസ് ആവാൻ വൈകിയതിനാൽ അതിനു മുന്നേ റിലീസായ അനശ്വര നായികയായി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ അനശ്വരയുടെ മൂന്നാമത്തെ സിനിമയായി.

88

വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വര രാജന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി. സൂപ്പര്‍ ശരണ്യയാണ് താരത്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അര്‍ജുന്‍ അശോകന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. 

Read more Photos on
click me!

Recommended Stories