'25 വര്‍ഷം കഴിഞ്ഞും എന്താ ഒരിത്': തൃഷയുടെ പുതിയ അപ്ഡേറ്റില്‍ ഞെട്ടി പ്രേക്ഷകര്‍ !

Published : Oct 02, 2024, 12:00 PM IST

 അവസാനമായി തൃഷ പ്രത്യക്ഷപ്പെട്ടത് വിജയിക്കൊപ്പം ഗോട്ട് എന്ന ചിത്രത്തിലാണ്. 

PREV
15
'25 വര്‍ഷം കഴിഞ്ഞും എന്താ ഒരിത്': തൃഷയുടെ പുതിയ അപ്ഡേറ്റില്‍ ഞെട്ടി പ്രേക്ഷകര്‍ !
Actress Trisha Krishnan

ചെന്നൈ:  ഒരു കാലത്ത് യുവ നടിയായി തിളങ്ങി പിന്നീട് സഹോദരി അമ്മ റോളുകളിലേക്ക് എത്തുന്ന രീതിയാണ് പൊതുവില്‍ കോമേഷ്യല്‍ സിനിമ രംഗത്ത് കാണാറ്. തമിഴില്‍ പലപ്പോഴും അത് പതിവാണ്. ആ പതിവ് തെറ്റിച്ച നടിമാരില്‍ പ്രധാനിയാണ് തൃഷ. അവസാനമായി തൃഷ പ്രത്യക്ഷപ്പെട്ടത് വിജയിക്കൊപ്പം ഗോട്ട് എന്ന ചിത്രത്തിലാണ്. 

25
vijay movie The Greatest Of All Time matta video song, trisha

ചിത്രത്തിലെ ഒരു ഗാനത്തില്‍ നൃത്തവുമായി തന്‍റെ മുന്‍കാല ചിത്രം ഗില്ലിയിലെ ഹീറോ വിജയിക്കൊപ്പം തൃത്ത ചുവടുകളുമായാണ് തൃഷ എത്തിയത്. എന്തായാലും ഗാനം വൈറലായി. ഗോട്ട് സിനിമ സമിശ്ര പ്രതികരണം ഉണ്ടാക്കിയെങ്കിലും തൃഷയുടെ സാന്നിധ്യം വലിയ ചര്‍ച്ചയായി എന്ന് തന്നെ പറയാം. 

35
Actress Trisha Movies

എന്തായാലും രണ്ടാം വരവ് എന്ന് പറയുന്നതില്‍ തൃഷ വീണ്ടും ഗംഭീര ചിത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുന്നുവെന്ന് തന്നെ പറയാം. 96 മുതല്‍ പൊന്നിയിന്‍ ശെല്‍വന്‍ വരെ അത് ദൃശ്യമാണ്. ലിയോയിലെ തൃഷയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. 
 

45
Trisha miss chennai

കഴിഞ്ഞ സെപ്തംബര്‍ 30ന് തൃഷ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 25 വര്‍ഷം മുന്‍പുള്ള ചിത്രമാണ് തൃഷ പങ്കുവച്ചത്. സെപ്തംബര്‍ 30 1999 ല്‍ മിസ് ചെന്നൈയായി തിരഞ്ഞെടുക്കപ്പെട്ട ദിവസത്തെ ചിത്രമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞും. 25 കൊല്ലത്തിനപ്പുറവും തൃഷയുടെ സൗന്ദര്യം അതുപോലെ എന്നതാണ് പല ആരാധകരും പറയുന്നത്. 

വിജയ്ക്ക് ഒപ്പം ആടിത്തകർത്ത് തൃഷ; ഏവരും കാത്തിരുന്ന ​'ഗോട്ടി'ലെ ​ആ ​​ഗാനം ഇതാ..

55
Trisha Tovino Thomas Identity first look poster

അഖില്‍ പോള്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഐഡന്‍റിറ്റിയില്‍ തൃഷ അഭിനയിക്കുന്നുണ്ട്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. ഒരു ത്രില്ലര്‍ ചിത്രമായാണ് ഇത് ഒരുങ്ങുന്നത്. തമിഴ് താരം വിനയ് റായി ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നുണ്ട്. 

click me!

Recommended Stories