“ഞാൻ ചെന്നൈ മന്ദവേലിയിൽ തമസിക്കുന്ന കാലത്ത്. ഞാൻ ജോലി ചെയ്യുകയായിരുന്നു. അത് 1986 അല്ലെങ്കിൽ 87 കാലഘട്ടമാണ്. ശലിനി അവിടെ ശങ്കർ ഗുരു എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അന്ന് ഞാൻ രഹസ്യമായി പുകവലിച്ചിരുന്നു. അങ്ങനെ, ഞാൻ പുകവലിക്കാൻ ബാൽക്കണിയിൽ വന്നപ്പോൾ അടുത്ത് ഒരു ഷൂട്ട് നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അപ്പോ അവിടേക്ക് വന്ന എന്‍റെ സഹോദരന്‍ ബേബി ശാലിനി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. ഞാന്‍ ആ ഷൂട്ടിംഗ് കണ്ടു. എന്നാല്‍ ഞാൻ അവളെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല" - എന്നാണ് അജിത്ത് പറഞ്ഞത്.