Published : Jul 14, 2019, 12:07 PM ISTUpdated : Jul 14, 2019, 12:10 PM IST
ലാല്‍ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം ഒട്ടനവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായിരുന്ന ആന്‍ വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഏറ്റവും പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആനിന്‍റെ മനോഹരമായ ചിത്രങ്ങള്‍ വൈറലാകുകയാണ്.