പുനർവിവാഹത്തിനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് രേണു സുധി. ഒറ്റയ്ക്ക് ജീവിച്ച് മടുത്തെന്നും, തന്നെയും മക്കളെയും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നതായും രേണു.

ഴിഞ്ഞ രണ്ട് വർഷത്തിലേറേയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് രേണു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് തിരിഞ്ഞ രേണുവിന് നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങളും ട്രോളുകളുമായിരുന്നു. ആദ്യമെല്ലാം വിമർശനങ്ങൾ കേട്ട് വിഷമിച്ചിരുന്ന രേണു ഇന്ന് അങ്ങനെ അല്ല. പലതിനും കുറിക്ക് കൊള്ളുന്ന മറുപടി നൽകും. അടുത്തിടെയായി വിവാഹത്തെ കുറിച്ച് രേണു സംസാരിച്ചിരുന്നു. തനിക്ക് തന്നെ മനസിലാക്കുന്നൊരാൾ വന്നാൽ കല്യാണം നടക്കുമെന്നും അവർ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് രേണു സുധി. തനിക്ക് ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും ഒരു കൂട്ട് വേണമെന്ന് മനസ് ആ​ഗ്രഹിക്കുന്നുവെന്നും രേണു പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആണ് രേണുവിന്റെ തുറന്നു പറച്ചിൽ. "ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന എന്നെ നോക്കുന്ന എന്‍റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..", എന്നാണ് രേണു സുധി കുറിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മലയാളം ടെലിവിഷൻ, സ്റ്റേജ്, സിനിമ താരവും ഹാസ്യനടനും മിമിക്രി താരവുമായിരുന്നു കൊല്ലം സുധി. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ സുധി 2023ലുണ്ടായ വാഹാനാപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ജൂണ്‍ 5ന് പ്രോഗ്രാം കഴിഞ്ഞ് തിരികെ വരുമ്പോള്‍ തൃശൂര്‍ കയ്പമംഗലത്ത് വച്ച് അപകടം നടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കറ്റ സുധിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming