'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ജൂഹി രുസ്തഗി. പരമ്പരയില്‍ ലക്ഷ്മി എന്ന ലച്ചുവായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം വാര്‍ത്തകളിലും നിറസാന്നിധ്യമാണ്. ജൂഹി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്. സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജൂഹി ലവ് സ്മൈലിയോടെ പങ്കുവെച്ചത്.