'ദാ, പുതിയ നാഷണല്‍ ക്രഷ്': സോഷ്യല്‍ മീ‍ഡിയ കീഴടക്കിയ സുന്ദരി കയാഡു ലോഹര്‍ ആരാണ്?

Published : Mar 04, 2025, 12:25 PM IST

തമിഴില്‍ വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'ഡ്രാഗണ്‍'.ചിത്രം ഏറെ ശ്രദ്ധ നേടുമ്പോള്‍ തന്നെ വന്‍ ശ്രദ്ധ ലഭിക്കുകയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ കായഡു ലോഹറിനും. 

PREV
16
'ദാ, പുതിയ നാഷണല്‍ ക്രഷ്': സോഷ്യല്‍ മീ‍ഡിയ കീഴടക്കിയ സുന്ദരി കയാഡു ലോഹര്‍ ആരാണ്?
Kayadu Lohar

തമിഴില്‍ വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'ഡ്രാഗണ്‍'. പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രം ഈ വര്‍ഷത്തെ തമിഴിലെ വന്‍ ഹിറ്റായി മാറുകയാണ്. ചിത്രം ഏറെ ശ്രദ്ധ നേടുമ്പോള്‍ തന്നെ വന്‍ ശ്രദ്ധ ലഭിക്കുകയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ കായഡു ലോഹറിനും. 

26

അടുത്ത നാഷണല്‍ ക്രഷ് എന്ന രീതിയിലാണ് കായഡു ലോഹറിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍ അവതരിപ്പിക്കുന്ന ഡി രാഘവന്‍ എന്ന കഥാപാത്രം വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്ന റോളിലാണ് കായഡു ലോഹര്‍ എത്തുന്നത്. ഈ വേഷം താരം ഗംഭീരമാക്കിയെന്നാണ് പൊതുവില്‍ വിലയിരുത്തല്‍.
 

36

ചിത്രത്തിലെ പ്രീ ക്ലൈമാക്സിന് മുന്‍പ് ഒരു വിവാഹ ചടങ്ങില്‍ കയാഡുലിന്‍റെ ഡാന്‍സ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ചിത്രത്തില്‍ പ്രദീപ് കയാഡു കെമിസ്ട്രിയും വലിയ തോതില്‍ അഭിനന്ദനം നേടുന്നുണ്ട്. 

46

2000ത്തില്‍ ജനിച്ച കയാഡു ലോഹർ, അസമിലെ തേസ്പൂർ സ്വദേശിയാണ്, നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് താമസിക്കുന്നത്. കന്നഡ സിനിമയിലൂടെയാണ് സിനിമ രംഗത്തേക്ക് വന്നത്. മുഗിൽപേട്ട എന്ന കന്നഡ ചിത്രമാണ് ആദ്യ ചിത്രം. 
 

56

മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നങ്ങേലി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മലയാള സിനിമയിലും ഏറെ ശ്രദ്ധ താരം നേടിയെങ്കിലും പിന്നീട് അന്യ ഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 
 

66

എവൂത്ത് ടൈംസ് ഫ്രഷ് ഫേസ്, ഫൈസിന മിസ് ഇന്ത്യ, എൻഐഇഎം ന്റെ മിസ്റ്റർ  മിസ് യൂണിവേഴ്സിറ്റി. തുടങ്ങി വിവിധ സൗന്ദര്യമത്സരങ്ങളിൽ കായഡു പങ്കെടുക്കുകയും ശ്രദ്ധേയ സ്ഥാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. കയാഡുവിന്‍റെ കരിയറിലെ വന്‍ ബ്രേക്കായിരിക്കുകയാണ് ഡ്രാഗണ്‍. 
 

click me!

Recommended Stories