11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

Published : Jul 06, 2024, 04:21 PM IST

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ് ഇവർ. അതുകൊണ്ട് തന്നെ ലക്ഷ്മി പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും ‍ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. അത്തരത്തിൽ താൻ വാങ്ങിയ പുതിയ വാഹനത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. 

PREV
15
11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ആണ് ലക്ഷ്മി നക്ഷത്ര തന്റെ ​ഗ്യാരേജിലേക്ക് പുതുതായി എത്തിച്ചിരിക്കുന്നത്. 'എൻ്റെ ഗാരേജിലെ ഏറ്റവും പുതിയ അംഗത്തെ കണ്ടുമുട്ടുക' എന്ന് കുറിച്ചു കൊണ്ടാണ് പുതിയ വിശേഷം ലക്ഷ്മി നക്ഷത്ര പങ്കുവച്ചത്. 
 

25

4x4 മോഡല്‍ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് ലക്ഷ്മി വാങ്ങിയിരിക്കുന്നത്. ഥാറിന്റെ ഡീസൽ വകഭേദമാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് സൂചന. ഈ പതിപ്പുകളുടെ എക്സ് ഷോറൂം വില 11.35 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം വരെയാണ്. ഥാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വില 14.10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയുമാണ്. 
 

35

അതേസമയം, ലക്ഷ്മിയുടെ പുത്തൻ വിശേഷം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ലക്ഷ്മിയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ഇതിനിടയിൽ തന്നെ ലക്ഷ്മിയെ വിമർശിച്ചും ചിലർ രം​ഗത്ത് എത്തുന്നുണ്ട്. അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ പേരിൽ വീഡിയോ ഇറങ്ങിയാണ് വാഹനം സ്വന്തമാക്കിയത് എന്ന തരത്തിലാണ് വിമർശനങ്ങൾ. 
 

45

കൊല്ലം സുധിയുടെ തന്നെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമർശനം ലക്ഷ്മി നക്ഷത്ര നേരിടുന്നുണ്ട്. സുറിയുടെ ഭാര്യ രേണുവിന്റെ ആ​ഗ്രഹപ്രകാരം സുധിയുടെ അവസാന മണം ലക്ഷ്മി അത്തറാക്കിയിരുന്നു. ഇതിന്റെ വീഡിയോകളും ലക്ഷ്മി സോഷ്യൽ ലോകത്ത് പങ്കുവച്ചു. 
 

55

ദുബായല്‍ പ്രശസ്തനായ യൂസഫ് ഭായി ആയിരുന്നു അത്തർ തയ്യാറാക്കിയത്. എന്നാൽ സുധിയുടെ പേരും പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കി ലൈക്കുകൾ വാരിക്കൂട്ടുന്നുവെന്നാണ് ഏവരും പറഞ്ഞത്. എന്നാൽ ലക്ഷ്മിയെ അനുകൂലിച്ചവരും നിരവധിയാണ്. എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ ലക്ഷ്മി തയ്യാറായിട്ടില്ല. ഇതിനിടെ ആണ് പുതിയ ഥാറും ലക്ഷ്മി സ്വന്തമാക്കിയത്. 

Read more Photos on
click me!

Recommended Stories