'നീ എന്‍റെ ശ്വാസമാണ്, സന്തോഷ ജന്മദിനം കണ്ണമ്മ'; സ്നേഹയ്ക്ക് സർപ്രൈസ് ഒരുക്കി പ്രസന്ന

Web Desk   | Asianet News
Published : Oct 12, 2020, 04:55 PM IST

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. സ്നേഹയുടെ ജന്മദിനത്തിൽ പ്രസന്ന ഒരുക്കിയ അലങ്കാരങ്ങളും സർപ്രൈസുമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. സ്നേഹ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

PREV
17
'നീ എന്‍റെ ശ്വാസമാണ്, സന്തോഷ ജന്മദിനം കണ്ണമ്മ'; സ്നേഹയ്ക്ക് സർപ്രൈസ് ഒരുക്കി പ്രസന്ന

” നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു.ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണിത്, എന്തൊരു സർപ്രൈസ്! അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം…. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ… എല്ലാറ്റിനും ദൈവത്തിന് നന്ദി. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി.”എന്നായിരുന്നു സ്നേഹയുടെ കുറിപ്പ്.(courtesy instagram photos)

27

പ്രസന്നയും പ്രിയതമയെ കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ”വര്‍ഷങ്ങള്‍ പെട്ടെന്ന് പോകുന്നുണ്ടെങ്കിലും എന്‍റെ ലോകം ഇപ്പോഴും നമ്മള്‍ ആദ്യമായി പ്രണയത്തിലായ സമയത്ത് നിൽക്കുകയാണ്. അതിനേക്കാളും മൂല്യമുള്ള മറ്റൊന്നില്ല. ഇത്രയും നാളും നിന്നോട് ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും നിന്നോടുള്ള എന്‍റെ സ്നേഹകടലിന്‍റെ ഒരു തുള്ളിപോലുമായിട്ടില്ല. (courtesy instagram photos)

37

എന്‍റെ ആത്മാവിലെ ഓരോ തുള്ളിയിലും നീയാണ്. എന്‍റെ കുറവുകളിലും ദേഷ്യപ്പെടലിലുമൊക്കെ സ്നേഹം കൊണ്ട് ചേര്‍ന്നു നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എന്‍റെ ശ്വാസമാണ്. നീ ആഗ്രഹിക്കുന്നതെല്ലാം നൽകി ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷ ജന്മദിനം കണ്ണമ്മ” എന്നാണ് പ്രസന്ന കുറിച്ചത്.(courtesy instagram photos)

47

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. (courtesy instagram photos)

57
67
77
click me!

Recommended Stories