അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ധോണി കട്ട കലിപ്പിലായ അഞ്ച് നിമിഷങ്ങള്‍

First Published May 1, 2020, 3:36 PM IST

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പേര് പരിശോധിച്ചാല്‍ അതില്‍ ഒരുപാട് പേരൊന്നും ഉണ്ടാവില്ല. എന്നാല്‍ എം എസ് ധോണിയെന്ന റാഞ്ചിക്കാരന്റെ പേര് ആദ്യമുണ്ടാവും. അത്രത്തോളമാണ് ധോണിയുടെ ട്രോക്ക് റെക്കോഡ്. ഏകദിനത്തില്‍ 53.61 ശതമാനം ധോണിയുടെ പേരിലുണ്ട്. ടി20യിലേക്ക് വരുമ്പോള്‍ അത് 59.28 ശതമാനമായി കൂടും. ധോണിയുടെ കീഴിലാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിട്ടത്. അതോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും നയിച്ചു. ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ധോണിയുടെ വിളിപ്പേര്. കളത്തിലും പുറത്തും ശാന്തനാകുന്നതുകൊണ്ടാണ് ധോണിക്ക് ഇത്തരത്തില്‍ പേരുവന്നത്. എന്നാല്‍ ചില അപൂര്‍വം സമയങ്ങളില്‍ ധോണി ശാന്തത കൈവിടുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് സംഭവങ്ങളെ കുറിച്ചറിയാം.

രാജസ്ഥാല്‍ റോയല്‍സിനെതിരെ ഡഗ്ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലിറങ്ങി വന്നത്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോഴായിരുന്നു സംഭവം. 155 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മത്സരം അവസാന ഓവറുകളിലേക്ക്. മൂന്ന് പന്തില് ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. സിഎസ്‌കെ താരം മിച്ചല്‍ സാന്റ്‌നര്‍ രാജസ്ഥാന്റെ ബെന്‍ സ്റ്റോക്‌സിനെ നേരിടുന്നു. സ്റ്റോക്‌സിന്റെ നാലാം പന്ത് അംപയര്‍ നോബോള്‍ വിളിച്ചു. അരക്കെട്ടിന് മുകളില്‍ ഉയര്‍ന്നുവെന്നതായിരുന്നു കാരണം. എന്നാല്‍ പിന്നീട് അംപയര് തീരുമാനം മാറ്റുകയം ചെയ്തു. ഇതോടെ നോണ്‍സ്‌ട്രൈക്കിലുണ്ടായ രവീന്ദ്ര ജഡേജ അംപയറുമായ വാദത്തിന് പോയി. എന്നാല്‍ അംപയര്‍ തീരുമാനം ഒരിക്കല്‍കൂടി മാറ്റാന്‍ തയ്യാറായില്ല. ഇതോടെ ഡഗ്ഔട്ടിലുണ്ടായിരുന്ന ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് അംപയറോട് കയര്‍ക്കുകയായിരുന്നു. അംപയര്‍ തീരുമാനം മാറ്റിയില്ലെങ്കിലും മത്സരത്തില്‍ ചെന്നൈ വിജയിച്ചിരുന്നു.
undefined
ദീപക് ചാഹറിന്റെ തുടര്‍ച്ചയായ നോബോളുകള്‍ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ താരം ദീപക് ചാഹറാണ് ധോണിയുടെ ശകാരത്തിന് ഇരയായത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ചാഹര്‍ രണ്ട് നോബോളുകള്‍ എറിഞ്ഞു. രണ്ടും അരക്കെട്ടിന് മുകളില്‍ ഉയര്‍ന്ന പന്തായിരുന്നു. പഞ്ചാബിന് ജയിക്കാന്‍ അവസാന രണ്ട് ഓവറില്‍ 39 റണ്‍സ് വേണമെന്നിരിക്കെ 19ാം ഓവര്‍ എറിയാനാണ് ചാഹറെത്തിയത്. ഈ ഓവറിലാണ് ചാഹര്‍ നോബോളുകള്‍ എറിഞ്ഞതു. ആദ്യ പന്ത് ബൗണ്ടറിയിലേക്കും രണ്ടാം പന്തില്‍ രണ്ടും റണ്‍സെടുത്തു. ധോണിക്ക് സ്വയം നിയന്ത്രിക്കാനായില്ല. ധോണി ചാഹറിന്റെ അടുത്തേക്ക്. പിന്നീട് ധോണി പറഞ്ഞതെന്തെന്ന് ചാഹറിന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. അതിന് ഫലം കാണുകയും ചെയ്തു. പിന്നീടുള്ള ആറ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹര്‍ വിട്ടുനല്‍കിയത്. പഞ്ചാബിന്റെ പ്രധാന താരമായ ഡേവിഡ് മില്ലറുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
undefined
ഔട്ട് നല്‍കിയതിന്ശേഷം മൈക്ക് ഹസിയെ തിരികെ വിളിച്ചത്2012ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് സംഭവം. ഓസീസ് മൂന്നിന് 199 എന്ന നിലയില്‍ നില്‍ക്കെ സുരേഷ് റെയ്‌നയുടെ പന്തില്‍ ഓസീസ് താരം മൈക്ക് ഹസിയെ ധോണിയെ സ്റ്റംപ് ചെയ്യുന്നു. വിധി തേര്‍ഡ് അംപയര്‍ക്ക്. വീഡിയോ പരിശോധിച്ച ശേഷം സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഔട്ടെന്ന് തെളിയുന്നു. എന്നാല്‍ ഹസിയുടെ കാല് ക്രീസിലുള്ളതായി വീഡിയോയില്‍ തെളിഞ്ഞിരുന്നു. ഇതോടെ അംപയര്‍മാര്‍ തീരുമാനം മാറ്റുകയും ഹസിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രംവിട്ട ധോണി അംപയര്‍ ബില്ലി ബൗഡനോട് കയര്‍ത്തു സംസാരിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഹസി ബാറ്റിങ് വീണ്ടും ആരംഭിച്ചു.
undefined
മുസ്തഫിസുര്‍ റഹ്മാനെ തള്ളിയിട്ട സംഭവം2015ല്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് സംഭവം. വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ ധോണിയുടെ മുന്നില്‍ വന്നുനിന്ന ബംഗ്ലാദേശ് ബൗളറെ ധോണി തള്ളിയിടുകയായിരുന്നു. ആദ്യമായിട്ടില്ല മുസ്തഫിസുര്‍ ഓട്ടം തടസപ്പെടുത്തുന്നത്. അതേ മത്സരത്തില്‍ തന്നെ രോഹിത് ശര്‍മയുടെ റണ്ണിങ്ങും താരം തടസപ്പെടുത്തിയിരുന്നു. അപ്പോള്‍ തന്നെ താരത്തിന് അംപയര്‍ വാണിംഗ് കൊടുത്തതുമാണ്. എന്നാല്‍ അത് പരിഗണിത്താതെ താരം ധോണിക്ക് തടസമായി. താരം തോളുകൊണ്ട് തള്ളിയതോടെ മുസ്തഫിസുര്‍ പിച്ചില്‍ വീഴുകയായിരുന്നു. മത്സരശേഷം ധോണിക്ക് മാച്ച് ഫീയുടെ 75 ശതമാനവും ബംഗ്ലാദേശ് താരത്തിന് 50 ശതമാനവും പിഴ വിധിച്ചു.
undefined
മനീഷ് പാണ്ഡയോട് കളിയില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത്സെഞ്ചൂറിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിലാണ് സംഭവം. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ധോണിയും മനീഷ് പാണ്ഡെയും ക്രീസില്‍. എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ അശ്രദ്ധയോടെ നില്‍ക്കുകയായിരുന്നു പാണ്ഡെ. ഓവറിന്റെ ആദ്യ പന്തില്‍തന്നെ പാണ്ഡെ സ്‌ട്രൈക്ക് കൈമാറിയിരുന്നു. ധോണി അടുത്ത പന്ത് സ്‌ട്രൈക്ക് ചെയ്യാന്‍ തയ്യാറിയിരിക്കെ മറ്റെവിടെയോ ശ്രദ്ധിക്കുകയായിരുന്നു പാണ്ഡെ. ഇതോടെ ധോണി ശാന്തത കൈവിട്ടു. കലിപ്പന്‍ മുഖത്തോടെ പാണ്ഡേയോട് മത്സരത്തില്‍ ശ്രദ്ധിക്കാന്‍ പറയുകയായിരുന്നു ധോണി. മത്സരത്തില്‍ ഒരുഘട്ടത്തില്‍ നാലിന് 90 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറിന് തൊട്ടുമുമ്പ് 80 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിരുന്നു.
undefined
click me!