കോലി മുതല്‍ സൈന വരെ; മാതൃദിനാംശസകളുമായി കായികതാരങ്ങള്‍- ചിത്രങ്ങള്‍

Published : May 10, 2020, 03:24 PM ISTUpdated : May 10, 2020, 03:25 PM IST

മാതൃദിനാശംസകളുമായി കായികാരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, മായങ്ക അഗര്‍വാള്‍, വനിതാ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍, പി വി സിന്ധു, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെല്ലാം ആശംസകള്‍ അറിയിച്ചിട്ടുണ്ട്.  

PREV
111
കോലി മുതല്‍ സൈന വരെ; മാതൃദിനാംശസകളുമായി കായികതാരങ്ങള്‍- ചിത്രങ്ങള്‍

വിരാട് കോലി

അമ്മയുടെ കൂടെയുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആശംസ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു ആശംസകള്‍. ഇപ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം മുംബൈയിലാണ് കോലി.
 
211

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

നിങ്ങള്‍ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില് കുറിച്ചിട്ടു. മറ്റൊരാള്‍ക്കും ആ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നും എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും സച്ചിന്‍ കുറിച്ചിട്ടു.
 
311

മായങ്ക് അഗര്‍വാള്‍

കുട്ടികാലത്ത് അമ്മ ഒക്കത്തിരിക്കുന്ന ഫോട്ടോ പങ്കുവച്ചാണ് മായങ്ക് ആശംസകള്‍ അറിയിച്ചത്. നല്ലകാലത്തും മോശം സമയത്തും കൂടെ നിന്നതിനും താരം പോസ്റ്റിലൂടെ നന്ദിയും പറയുന്നുണ്ട്.

411

പി ആര്‍ ശ്രീജേഷ്

'അമ്മ' ഏറ്റവും മധുരമുള്ള വാക്കാണെന്ന് ഇന്ത്യയുടെ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം. ''അമ്മ... ഏറ്റവും മധുരമുള്ള, ഏറ്റവും ആഴമുള്ള വാക്ക്. സ്‌നേഹവും കരുണയും ത്യാഗവും ഒന്നിച്ച് ചേരുന്ന ഈ വാക്കിനാല്‍ വിളിക്കപ്പെടാന്‍ ഭാഗ്യം ലഭിച്ച എല്ലാവര്‍ക്കും മാതൃദിനാശംസകള്‍....''
 
511

സൈന നേവാള്‍

അമ്മയുടെ പ്രാര്‍ത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. അമ്മയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.
 
611

പി വി സിന്ധു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്‍സ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്. എപ്പോഴും ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് അടികുറിപ്പ്.
 
711

ഹാര്‍ദിക് പാണ്ഡ്യ

കുട്ടികാലത്ത് അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോയാണ് ഹാര്‍ദിക് പങ്കുവച്ചത്. അന്നും ഇന്നും എന്നും ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചിട്ടു.
 
811

ഡേവിഡ് വാര്‍ണര്‍

രണ്ട് ചിത്രങ്ങളാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ പങ്കുവച്ചത്. കുട്ടികാലത്ത് അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം നില്‍ക്കുന്നതാണ് ഒരുചിത്രം. ഭാര്യ കാന്‍ഡൈസ് മൂന്ന് മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
 
911

അജിന്‍ക്യ രഹാനെ

ഭാര്യയുടെയും അമ്മയുടെയും ചിത്രമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പങ്കുവച്ചത്. ജീവിതത്തിലെ വിലപ്പെട്ടതെന്നായിരുന്നു  ചിത്രത്തിന് അടികുറിപ്പ്.
 
1011

കെ എല്‍ രാഹുല്‍

കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ പങ്കുവച്ചത്.
 
1111

യുവരാജ് സിംഗ്

ഒരു വിഡീയോക്കൊപ്പം മറ്റൊരു ചിത്രം കൂടി കൂട്ടിച്ചേര്‍ത്താണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ആശംസ അറിയിച്ചത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ശക്തിയുമാണെന്ന് യുവരാജ് പോസ്റ്റില്‍ പറയുന്നു.
 
click me!

Recommended Stories