ലോകം കീഴടക്കുമോ ഈ പതിനഞ്ചുകാരി ?

First Published Jul 2, 2019, 4:18 PM IST

സെറീന വില്ല്യംസിനെയും വീനസ് വില്ല്യംസിനേയും ടെന്നീസ് കളിയാരാധകര്‍ക്ക് പരിജയപ്പെടുത്തേണ്ട കാര്യമില്ല. ടെന്നീസിന്‍റെ പുല്‍ക്കോര്‍ട്ടും മണ്‍കോര്‍ട്ടും ഒരു പോലെ അടക്കിവാണ സഹോദരിമാര്‍. തൊലി നിറത്തില്‍ ആത്മാഭിമാനം കണ്ടിരുന്ന യൂറോപ്യന്‍ അധീശത്വത്തെ വിംബിള്‍ഡണിന്‍റെ കളിക്കളത്തില്‍ പോരുതി ഇല്ലാതാക്കിയത് ഈ സുന്ദരിമാരാണ്. ഇന്നും ടെന്നീസിന്‍റെ കളിക്കളത്തില്‍ ഇരുവരെയും ഭയക്കുന്ന കളിക്കാര്‍ക്ക് കുറവെന്നുമില്ല. സഹോദരി സെറീനയോളം വരില്ലെങ്കിലും വീനസും മോശമല്ല. 

അഞ്ച് വിംബിള്‍ഡണ്‍ കിരീടം. രണ്ട് യു എസ് ഓപ്പണ്‍ കിരീടം. 14 ഡബിള്‍സ് കിരീടം. മൂന്ന് മിക്സഡ് ഡബിള്‍സ് കിരീടം. ഏറ്റവും ചുരുക്കം വാക്കുകളില്‍ വീനസ് വില്ല്യംസിനെ ഇങ്ങനെ ഒതുക്കാം, പറ്റില്ലെങ്കിലും.  എന്നാല്‍ ആരാണ് കോറി ഗാഫ് ? അഥവാ അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ആരാണ് കൊക്കോ ഗാഫ് ? ? 

അതെ, ഒറ്റ കളികൊണ്ട് സ്വന്തം പേര് വിംബിള്‍ഡണിന്‍റെ കളിമൈതാനത്ത് എഴുതിയ ആ കൊച്ച് കുട്ടിയാരാണ് ? വീനസ് വില്ല്യംസിനെ നിലംതോടീക്കാതെ പറഞ്ഞ് വിട്ട ആ സുന്ദരി ആര് ?
undefined
ഇതാണ് കോറി ഗാഫ്‌ എന്ന പതിനഞ്ച്കാരി. 2004 ല്‍ അമേരിക്കയിലെ ഡെല്‍റേ ബീച്ചില്‍ ജനനം. കോറി സ്വയം തന്നെ പരിചയപ്പെടുത്തുന്നത് 'കൊക്കോ ഗാഫ്' എന്നാണ്.
undefined
യുഎസ് ഓപ്പണിലെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ, ഫൈനല്‍ കളിച്ച കളിക്കാരി.
undefined
കോറി ഗാഫ്, കളി പാഠങ്ങള്‍ പഠിച്ച് തുടങ്ങിയത് ഏഴ് വയസ്സുമുതലാണ്. കോറിയുടെ അച്ഛനും അമ്മയും യൂണിവേഴ്സിറ്റി കളിക്കാരായിരുന്നു.
undefined
അച്ഛന്‍ ബാസ്ക്കറ്റ് ബോള്‍ കളിക്കാരനും അമ്മ ട്രാക്ക് ആന്‍റ് ഫീല്‍ഡ് അത്ലറ്റുമായിരുന്നു. രണ്ട് സഹോദരന്മാരാണ് കോറിക്കുള്ളത്.
undefined
അമ്മയാണ് സ്കൂള്‍ പാഠങ്ങള്‍ കോറിയെ പഠിപ്പിച്ചത്. അച്ഛനായിരുന്നു കളിക്കളത്തിലെ കോറിയുടെ ആദ്യ ഗുരു.
undefined
തുടര്‍ന്ന് കോറി ഗാഫ് ഡെല്‍റെ ബീച്ചിലെ ജെറാഡ് ലോഗ്ലോ ടെന്നീസ് അക്കാദമിയില്‍ ചേര്‍ന്നു. അതും പതിനൊന്നാം വയസ്സില്‍. അവിടെ വച്ച് സെറീന വില്ല്യംസിന്‍റെ കോച്ച് പാട്രിക്ക് മൗറാടോഗ്ലോയാണ് കോറിയിലെ കളിക്കാരിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് കോറി ഫ്രാന്‍സിലേക്ക് കോച്ചിങ്ങിനായി പോകുന്നു.
undefined
2018 ലാണ് കോറി തന്‍റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ഗ്രാന്‍സ്ലാം സ്വന്തമാക്കുന്നത്. തന്‍റെ 14 -ാം വയസ്സില്‍. 2018 ല്‍ തന്നെ കോറി യുഎസ് ഓപ്പണ്‍ ഗേള്‍സ് ഡബിള്‍സ് മത്സരവും കാറ്റി മക്നാലിക്കൊപ്പം സ്വന്തമാക്കുന്നു.
undefined
വിജയത്തോടെ കോറി ന്യൂ ബാലന്‍സ് എന്ന കമ്പനിയുമായി തന്‍റെ ആദ്യ സ്പോണ്‍സര്‍ഷിപ്പ് ഒപ്പിടുന്നു. തുടര്‍ന്ന് കോറി നിരവധി കമ്പനികളുമായി പരാസ്യക്കരാര്‍ ഒപ്പിടുന്നു.
undefined
കോറി ഗാഫ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. സയന്‍സ് പരീക്ഷ കഴിഞ്ഞതിന് പുറകേയാണ് കോറി വിംബിള്‍ഡണ്‍ കളിക്കാനായെത്തിയത്.
undefined
2019 ല്‍ അഞ്ച് തവണ ഗ്രാന്‍സ്ലാം നേടിയ വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പുക്കുന്നു. വീനസ് വില്ല്യംസിനെ സംബന്ധിച്ച് തന്‍റെ 22 വര്‍ഷത്തെ കളി ജീവിതത്തിനിടെ ഇത് രണ്ടാം തവണയാണ് വിംബിള്‍ഡണില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.
undefined
വീനസിനെ തോല്‍പ്പിക്കുമ്പോള്‍ ലോക റാങ്കിങ്ങില്‍ 313 സ്ഥാനമായിരുന്നു കൊക്കൊ ഗാഫിന്. 6-4, 6-4 എന്ന വ്യക്തമായ മാര്‍ജിനിലായിരുന്നു ഗാഫിന്‍റെ ആധികാരിക വിജയം.
undefined
തന്‍റെ അഞ്ച് വിജയങ്ങളില്‍ രണ്ടെണ്ണം വീനസ് നേടിയത് കൊക്കൊ ഗാഫ് ജനിക്കുന്നതിന് മുമ്പായിരുന്നു എന്ന കൗതുകവുമുണ്ട്.
undefined
വീനസിനെ തോല്‍പ്പിച്ച കളിക്ക് ശേഷം ഗാഫ് വിംബിള്‍ഡണിന്‍റെ പുല്‍മൈതാനത്തിരുന്ന് കരഞ്ഞു. " ഞാന്‍ ആദ്യമായാണ് ഒരു കളി ജയിച്ചതിന് ശേഷം കരയുന്നത്. എനിക്കറിയില്ല എങ്ങനെയെന്‍റെ വികാരം പ്രകടിപ്പിക്കണമെന്ന്. ഞാന്‍ എന്നോട് തന്നെ സ്വസ്ഥനാകാന്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരുന്നു എല്ലാ വരകളും ഒരേ വരകളാണ്. കോര്‍ട്ടുകള്‍ക്കെല്ലാം ഒരേ വലുപ്പുമാണ്. ഒരോ പോയന്‍റ് നേടുമ്പോഴും ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു" . മത്സരശേഷം കോറിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
undefined
വീനസിനെ തോല്‍പ്പിച്ചതോടെ ടെന്നീസിന്‍റെ കണ്ണുകള്‍ കോറി ഗാഫ് എന്ന കൊക്കോ ഗാഫില്‍ ഭാവി താരത്തെതേടുകയാണ്. കാരിരുമ്പിന്‍റെ കരുത്തുമായി ടെന്നീസിന്‍റെ ലോകം കീഴടക്കാന്‍ മറ്റൊരു സെറീനയാകാന്‍.
undefined
click me!