സ്റ്റൈലന്‍ ധോണി; കാണാം ധോണിയുടെ ചില 'മുടി' ചിന്തകള്‍

First Published Jul 2, 2019, 11:02 AM IST

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷായ കളിക്കാരില്‍ ഒരാളാണ്. കളിക്കളത്തില്‍ നിന്നും ജനങ്ങളിലേക്കിറങ്ങിയ സ്റ്റൈലുകളില്‍ ധോണിയുടെ ഹെയര്‍ സ്റ്റൈലിനുള്ള സ്ഥാനം ഏറെ മുന്നിലാണ്. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ യുവത്വത്തിന്‍റെ സൗന്ദര്യ ശാസ്ത്രങ്ങളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കളിക്കാരനില്ലെന്ന് പറയാം. ധോണിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ ഇതുവരെയുള്ള ചില ഹെയര്‍ സ്റ്റൈലുകള്‍ കാണാം. 
 

മഹേന്ദ്ര സിംഗ് ധോണി എന്ന ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള മുടിയനായ ചെറുപ്പക്കാരന്‍ 2004 ലാണ് ഇന്ത്യയുടെ നീല കുപ്പായത്തില്‍ കളിക്കളത്തിലിറങ്ങുന്നത്. കളി മികവിലായിരുന്നില്ല അന്ന് ധോണി ക്യാമറകളിലുടക്കിയത്. മറിച്ച് അയാളുടെ നീണ്ട സുന്ദരമായ മുടിയായിരുന്നു. 2006 ലെ ഇന്ത്യാ - പാക് പരമ്പരയ്ക്കിടെ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് വരെ ധോണിയുടെ സുന്ദരമായ നീണ്ട മുടിയിലുള്ള തന്‍റെ താല്‍പര്യം പ്രകടിപ്പിച്ചു.
undefined
2007 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കൊണ്ടായിരുന്നു ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടുന്നത്. അന്ന് കളിക്കളങ്ങളില്‍ നീണ്ട മുടിയുള്ള ധോണിയുടെ കട്ടൗട്ടുകള്‍ ഉയര്‍ന്നു. ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖമായി മാറുകയായിരുന്നു.
undefined
2008 ലെ വേനല്‍ക്കാലത്ത് കളിക്കളങ്ങളിലെത്തിയ ധോണി ഏറെ വ്യത്യസ്തനായിരുന്നു. നീണ്ട് സമൃദ്ധമായി കിടന്നിരുന്ന മുടി രണ്ട് വശങ്ങിളില്‍ നിന്നും വെട്ടിക്കളഞ്ഞിരുന്നു. പുറകിലേക്ക് അല്‍പം നീണ്ട മുടി യുവാക്കള്‍ക്കിടയില്‍ മറ്റൊരു ട്രന്‍റിന് തുടക്കമിട്ടു.
undefined
2010 ലെത്തുമ്പോള്‍ ധോണി പറ്റെവെട്ടിയ മുടിയുമായാണ് കളിക്കളത്തിലെത്തിയത്. നീണ്ട സുന്ദരമായ മുടി ധോണിയില്‍ ഒരു ഓര്‍മ്മമാത്രമായി.
undefined
2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ധോണി ഏറെ വ്യത്യസ്തനായിരുന്നു. മുടി പറ്റേവെട്ടി. കുറ്റിത്തലയുമായി ലോകകപ്പും പിടിച്ച് നില്‍ക്കുന്ന ധോണി കാഴ്ചയില്‍ തന്നെ ഏറെ വ്യത്യസ്തനായിരുന്നു.
undefined
2013 ല്‍ ധോണി വീണ്ടും തന്‍റെ ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചു. അതുവരെ വിദേശ സംഗീതബാന്‍റുകളിലും മറ്റും കണ്ട് പരിചയിച്ച ഹെയര്‍ സ്റ്റൈലുകളില്‍ മഹി തിളങ്ങി. പുതിയ മോഹോക്ക് സ്റ്റൈലില്‍ മഹി ചെന്നൈയ്ക്ക് വേണ്ടി ഐപിഎല്ലില്‍ ക്രീസിലിറങ്ങി.
undefined
2017 ല്‍ സ്വന്തം ബ്രാന്‍റായ 'seven'ന്‍റെ ലോഞ്ചിങ്ങിനിടെ മഹിയെ കണ്ട ആരാധകര്‍ വീണ്ടും ഞെട്ടി. യാതൊരു ആര്‍ഭാടവും അദ്ദേഹത്തിന്‍റെ മുടിയിലില്ലായിരുന്നു. ചീകിയൊതുക്കിയ മുടിയില്‍ ചിരിച്ചു നില്‍ക്കുന്ന മഹി.
undefined
2018 ല്‍ മഹി വീണ്ടും ഹെയര്‍ സ്റ്റൈല്‍ മാറ്റി. ഇത്തവണ ' വി ഹോക്ക്' സ്റ്റൈലില്‍.
undefined
2018 ല്‍ ധോണി സാള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കില്‍. നരച്ച കുറ്റിത്താടിയും മുടിയുമുള്ള ധോണിയുടെ നെറ്റ് പ്രാക്റ്റീസ് ചെയ്യുന്ന ചിത്രം ഏറെ വൈറലായി.
undefined
അതേ ധോണിക്കറിയാം കളിക്കളങ്ങളില്‍ ട്രന്‍റ് ഉണ്ടാക്കാന്‍ ഹെയര്‍ സ്റ്റൈലിന് ഏറെ പ്രാധാന്യമുണ്ടെന്ന്. അദ്ദേഹമത് ഇടയ്ക്കിടെ പരീക്ഷിക്കുകയും ചെയ്യുന്നു. മറ്റാരേക്കാളും നന്നായി. 2019 ല്‍ ലോകകപ്പ് ക്രിക്കറ്റിനിടെ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹക്കിമിനൊപ്പം മഹി. ലോകകപ്പ് കളിക്കിടെ ടീം ഇന്ത്യ മഹിയുടെ ഹെയര്‍ സ്റ്റൈലിന് പുറകേയാണ്.
undefined
click me!