Published : Jun 29, 2026, 10:01 AM ISTUpdated : Jun 29, 2026, 10:03 AM IST
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത് കിരീടം ഉറപ്പാക്കുന്നില്ലെന്ന് ചരിത്രം പറയുന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായ ചുരുക്കം ടീമുകൾ മാത്രം കപ്പുയർത്തിയപ്പോൾ, ഗ്രൂപ്പിൽ രണ്ടാമതായവരും അവസാന മത്സരം ജയിച്ചവരും കൂടുതല്‍ തവണ കിരീടം നേടി.
ഫിഫ ലോകകപ്പ് ആവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും ജയിച്ച് അർജന്‍റീനയും ഫ്രാൻസും ഉൾപ്പെടെയുള്ള വമ്പന്മാർ കരുത്ത് കാട്ടിക്കഴിഞ്ഞു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ ഈ അപ്രമാദിത്യം നോക്കൗട്ടിലും കിരീടപ്പോരിലും ടീമുകളെ തുണയ്ക്കുമോ? ലോകകപ്പിന്റെ ചരിത്രവും കണക്കുകളും പരിശോധിച്ചാൽ രസകരമായ ചില വസ്തുതകൾ കാണാം.
28
ഒന്നാം സ്ഥാനക്കാരുടെ കിരീട ബന്ധം
ലോകകപ്പിൽ ഗ്രൂപ്പിൽ ഒന്നാമതെത്തുന്നതും ലോകകിരീടം നേടുന്നതും തമ്മിൽ ശക്തമായ ഒരു ബന്ധമുണ്ട്. ചരിത്രം പരിശോധിച്ചാൽ കണക്കുകൾ ഇങ്ങനെയാണ്. ഇതുവരെ 22 ലോകകപ്പുകളില്‍ വെറും 5 തവണ മാത്രമെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായ ടീം ലോകകിരീടം ഉയർത്തിയിട്ടുള്ളു. (ഇതിൽ 1934, 1938 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉണ്ടായിരുന്നില്ല).
38
3 ടീമുകള്‍ മാത്രം
ഗ്രൂപ്പിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച് പിന്നീട് ലോകകിരീടം ഉയർത്തിയ മൂന്നേ മൂന്ന് ടീമുകൾ മാത്രമേ ചരിത്രത്തിലുള്ളൂ: 1970 - ബ്രസീൽ, 1998 - ഫ്രാൻസ്, 2002 - ബ്രസീൽ. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ വിജയങ്ങളും കിരീടത്തിലേക്കുള്ള സുരക്ഷിത പാതയല്ലെന്ന് ചുരുക്കം. ആദ്യ കളി തോറ്റാലും കപ്പടിക്കാമെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് 2022-ൽ അർജന്‍റീനയും 2010-ൽ സ്പെയിനും.
48
ചരിത്രം തിരുത്താന്‍ അര്‍ജന്‍റീനയും ഫ്രാന്‍സും
കഴിഞ്ഞ 24 വർഷമായി ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഒരു ടീമും ലോകകപ്പ് ഉയർത്തിയിട്ടില്ല. ഉറുഗ്വായ് 1930-ലും 1950-ലും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, അന്ന് അവരുടെ ആദ്യ ലോകകപ്പ് വിജയത്തിൽ രണ്ട് ഗ്രൂപ്പ് മത്സരങ്ങളും, രണ്ടാം വിജയത്തിൽ ഒരൊറ്റ ഗ്രൂപ്പ് മത്സരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
58
രണ്ടാം സ്ഥാനക്കാരുടെ ഫൈനൽ എൻട്രി
ഗ്രൂപ്പിൽ രണ്ടാമതായിപ്പോയവർ കിരീടം നേടുന്നത് കുറവാണെങ്കിലും അവർ ഫൈനലിൽ എത്തിയ ചരിത്രം കൂടുതലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പിന്നിലായിപ്പോയ 7 ടീമുകൾ ലോകകപ്പിൽ റണ്ണറപ്പുകളായിട്ടുണ്ട്. ഇതിൽ 1990-ലെ അർജന്‍റീനയും 1994-ലെ ഇറ്റലിയും മികച്ച മൂന്നാം സ്ഥാനക്കാരുടെ കൂട്ടത്തിൽ കടന്നുകൂടി ഫൈനൽ വരെ മുന്നേറിയവരാണ്.
68
അവസാന മത്സരത്തിലെ ജയവും 1970-ലെ ബ്രസീൽ മാജിക്കും
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജയിക്കുന്നതും കിരീടസാധ്യതയെ സ്വാധീനിക്കാറുണ്ട്. പോർച്ചുഗലിനെപ്പോലെ അവസാന മത്സരങ്ങളിൽ കാലിടറുന്നവർക്ക് ചരിത്രം നൽകുന്ന സൂചനകൾ ഇവയാണ്. ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ചവരിൽ 13 ടീമുകൾ ഇതുവരെ കപ്പുയർത്തിയിട്ടുണ്ട്.
78
അവസാന 7 ലോകകപ്പുകൾ
കഴിഞ്ഞ 7 ലോകകപ്പുകളിൽ 6 തവണയും കിരീടം നേടിയത് അവസാന ഗ്രൂപ്പ് മത്സരം ജയിച്ചവരാണ്. 2018-ലെ ഫ്രാൻസ് മാത്രമാണ് ഇതിനൊരു അപവാദം.
88
ആവർത്തിക്കാത്ത ആ അത്ഭുതം
ലോകകപ്പിന്‍റെ ചരിത്രത്തിൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിലിറക്കിയ അതേ സ്റ്റാർട്ടിങ് ഇലവനെ ഫൈനലിലും മാറ്റമില്ലാതെ ഇറക്കിയ ഒരേയൊരു ടീമേയുള്ളൂ.1970-ലെ ഇതിഹാസ ബ്രസീൽ പട. കണക്കുകളും ചരിത്രവും ഇങ്ങനെയാണെങ്കിലും, പന്തുരുളുന്ന മൈതാനത്ത് പ്രവചനങ്ങൾക്കപ്പുറമുള്ള അട്ടിമറികളാണ് ലോകകപ്പിനെ എന്നും ആവേശഭരിതമാക്കുന്നത്. ഇത്തവണ ചരിത്രം ആവർത്തിക്കുമോ അതോ പുതിയ ചരിത്രം പിറക്കുമോ എന്ന് കാത്തിരുന്ന് കാണാം.