പെറുവില്‍ 2000 വര്‍ഷം പഴക്കമുള്ള ജിയോഗ്ലിഫ് കണ്ടെത്തി

First Published Oct 23, 2020, 3:02 PM IST


യുനെസ്കോ വേൾഡ് ഹെറിറ്റേജ് സ്ഥലങ്ങലിലൊന്നായ പെറുവിലെ നാസ്ക ലൈൻസിൽ ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകർ 120 അടി നീളമുള്ള പുതിയ ജിയോഗ്ലിഫ് കണ്ടെത്തി. ഒരു വലിയ പൂച്ചയുടെ ചിത്രമാണ് ഇത്തവണ കണ്ടെത്തിയ ജിയോഗ്ലിഫ്. കുന്നിൻമുകളിൽ കൊത്തിയെടുത്ത ഭീമാകാരമായ പൂച്ചയുടെ ആ ജിയോഗ്ലിഫ് ചിത്രത്തിന് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇത് ബിസി 200 നും ക്രിസ്തുവിന് മുമ്പ് 100 നും ഇടയിലുള്ള കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ഇതുവരെ നാസ്കയിൽ നിന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ജിയോഗ്ലിഫാണ് ഇത്. “ഈ ചിത്രം കഷ്ടിച്ച് മാത്രമേ കാണാനാന്‍ പറ്റുകയുള്ളൂ. കുത്തനെ ചരിവിലുള്ള സ്ഥലവും പ്രകൃതിദത്തമായ മണ്ണൊലിപ്പിന്‍റെ ഫലവുമായി ഈ ജിയോഗ്ലിഫ് മാഞ്ഞ് തുടങ്ങുകായായിരുന്നു." പെറുവിലെ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇത്തരം ജിയോഗ്ലിഫുകള്‍ സൃഷ്ടിക്കപ്പെട്ടത് കൃഷി, യാത്ര എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യങ്ങള്‍ക്കായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കണ്ടെത്തിയ പല ജിയോഗ്ലിഫുകളും വളരെ അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ ജിയോഗ്ലിഫാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്നത്. 

"പാരാക്കാസ് സമൂഹത്തിലെ സെറാമിക്സ്, തുണിത്തരങ്ങൾ എന്നിവയില്‍ ഇപ്പോള്‍ കണ്ടെത്തിയ തരത്തിലുള്ള പൂച്ചകളുടെ പ്രാതിനിധ്യം പതിവായി കാണപ്പെടുന്നു." 1927 ലാണ് നാസ്ക ലൈനുകൾ ആദ്യമായി കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ പൂച്ചയ്ക്ക് മുമ്പ് പുരാവസ്തു ഗവേഷകർ ഒരു ഓർക്ക തിമിംഗലത്തെ ചിത്രീകരിക്കുന്ന കൊത്തുപണികൾ കണ്ടെത്തിയിരുന്നു. അത് കഴിഞ്ഞ് ഒരു ഹമ്മിംഗ്‌ ബേർഡിനെയും ഒരു കുരങ്ങിന്‍റെയും ജിയോഗ്ലിഫുകള്‍ കണ്ടെത്തി. പർവതങ്ങളുടെ ഇരുണ്ട ഭൂമിയിൽ നിന്ന് മണ്ണ് ചുരണ്ടിയ പുരാതന പെറുവിയക്കാരാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ യാത്രക്കാർക്ക് വഴികാട്ടാന്‍ വേണ്ടി നിര്‍മ്മിച്ചതാകാമിനെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ചിലര്‍ ഇത് പുരാതനകാലത്തെ വിശ്വാസങ്ങളുടെ ഭാഗമാണെന്ന് വാദിക്കുന്നു.
undefined
ചിലിയില്‍ കണ്ടെത്തിയ ഭീമാകാരമായ ജിയോഗ്ലിഫ്. ഇതിന് മനുഷ്യരൂപവുമായി സാദൃശ്യമുണ്ട്. മുമ്പ് കണ്ടെത്തിയ പല ജിയോഗ്ലിഫുകളെയും പോലെ മലയുടെ ചരിവിലാണ് ഇതും കണ്ടെത്തിയത്.
undefined
ഈ ഭീമാകാരമായ ജിയോഗ്ലിഫ് കണ്ടെത്തിയത് പെറുവിലെ നാസ്കയില്‍ തന്നെയാണ്.
undefined
ഇതാണ് തുർഗായിയുടെ ജിയോഗ്ലിഫ്സ് എന്നറിയപ്പോടുന്ന ഉഷ്തോഗെ സ്ക്വയർ ജിയോഗ്ലിഫിന്‍റെ ചിത്രം. വടക്കൻ കസാക്കിസ്ഥാനിൽ 2014 ല്‍ കണ്ടെത്തിയ 90 മീറ്റർ മുതൽ 400 മീറ്റർ വരെ നീളത്തില്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലുകൾ കോമോയായി മാറിയതാകാമെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. വടക്കൻ കസാക്കിസ്ഥാനിൽ കണ്ടെത്തിയ 90 മീറ്റർ മുതൽ 400 മീറ്റർ വരെ നീളമുള്ള വലിയ തോതിലുള്ള മണ്ണിലെ വരകള്‍ തുർഗായിയിലെ ജിയോഗ്ലിഫ്സ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
undefined
എട്ട് കാലിയുടെ രൂപത്തോടെയുള്ള ഈ ഭീമാകാരമായ ജിയോഗ്ലിഫ് കണ്ടെത്തിയത് പെറുവിലെ നാസ്കയില്‍ തന്നെയാണ്.
undefined
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഒരു വലിയ ഛായാചിത്രം ഒരു കൃഷിയിടത്തില്‍ സൃഷ്ടിക്കപ്പെട്ടു. അത് ഒരു വിമാനത്തിൽ നിന്ന് മാത്രമേ കാണാനാകൂ.
undefined
1987 ല്‍ കണ്ടെത്തിയ ജിയോഗ്ലിഫ്. ഒരു മാനിന്‍റെ രൂപത്തിലുള്ള ഈ ജിയോഗ്ലിഫിലെ വെളുത്ത പ്രദേശത്ത് വെള്ളമണലാണ് ഉള്ളത്.
undefined
click me!