ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം; ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍

Published : Jul 30, 2025, 11:18 AM ISTUpdated : Jul 30, 2025, 11:23 AM IST

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്? യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

PREV
17
പേയ്‌മെന്‍റ് റിവേഴ്‌സല്‍ മാറ്റം

30 ദിവസത്തിനിടെ ഇനി മുതല്‍ പരമാവധി 10 പേയ്‌മെന്‍റ് റിവേഴ്‌സല്‍ റിക്വസ്റ്റുകള്‍ നല്‍കാനേ ഉപഭോക്താക്കള്‍ക്ക് കഴിയൂ.

27
ബെനിഫിഷ്യറി നെയിം കാണിക്കും

പണമിടപാടുകളിലെ തെറ്റുകളും പിഴവുകളും കുറയ്ക്കാന്‍ ഇനി മുതല്‍ സ്വീകരിക്കുന്നയാളുടെ ബാങ്കിടപാടുകളിലെ പേര് പേയ്‌മെന്‍റ് കണ്‍ഫോം ചെയ്യുന്നതിന് മുമ്പ് കാണിക്കും.

37
യുപിഐ ആപ്പുകള്‍ക്ക് കര്‍ശന നിയമങ്ങള്‍

എപിഐ യൂസേജ് ഓഗസ്റ്റ് 1 മുതല്‍ നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ കര്‍ശനമായി നിരീക്ഷിക്കും. വീഴ്‌ച വരുത്തുന്ന ആപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും.

47
ലിങ്ക്ഡ് ബാങ്ക് അക്കൗണ്ട് വ്യൂ പരിധി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകള്‍ ദിവസം 25 തവണ വരെ മാത്രമേ നോക്കാന്‍ സാധിക്കൂ.

57
ബാലന്‍സ് പരിശോധനയ്ക്കും പരിധി

ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാനാകൂ. ഒന്നിലേറെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലും 50 തവണ സൗജന്യമായി ബാലന്‍സ് പരിശോധിക്കാനുള്ള അവസരമുണ്ടാകും.

67
ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധനയ്ക്കും പരിധി

ഇനി മുതല്‍ പെന്‍ഡിംഗ് ട്രാന്‍സാക്ഷനുകള്‍ മൂന്ന് പ്രാവശ്യം മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. ഓരോ പരിശോധനയ്ക്കും കുറഞ്ഞത് 90 സെക്കന്‍ഡുകളുടെ ഇടവേള ഉണ്ടായിരിക്കണം.

77
ഓട്ടോപേ സമയം മാറും

ഓട്ടോപേ ട്രാന്‍സാക്ഷനുകള്‍ പ്രത്യേക സമയ കാലയളവുകളില്‍ മാത്രമേ ഇനി സംഭവിക്കൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് 1 മണിക്കും വൈകിട്ട് 9 മണിക്കും ഇടയ്ക്കും, രാത്രി 9.30ന് ശേഷമായിരിക്കും ഈ ടൈം സ്ലോട്ടുകള്‍.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories