ഇന്ത്യയിൽ ഇൻ്റർനെറ്റ് ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാൻ പിഎം വാണി പദ്ധതി സഹായിക്കുന്നു. ഈ പ്ലാനിൽ വെറും 5 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. പിഎം വാണി പദ്ധതിയെ കുറിച്ച് വിശദമായി അറിയാം.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ 2020 ഡിസംബറില്‍ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് പിഎം-വാണി. കുറഞ്ഞ നിരക്കിൽ രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നൽകുകയാണ് പിഎം വാണി പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
26
അതിവേഗ ഇന്‍റര്‍നെറ്റ്
പ്രധാനമന്ത്രി വൈ-ഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്‍റര്‍ഫേസ് (പിഎം-വാണി) എന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പദ്ധതി അറിയപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലും പൊതുയിടങ്ങളിലും കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
36
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
പബ്ലിക് ഡാറ്റാ ഓഫീസ് (PDO), പിഡിഒ അഗ്രഗേറ്റർ (PDOA), ആപ്പ് പ്രൊവൈഡർ, സെൻട്രൽ രജിസ്ട്രി എന്നിങ്ങനെ നാല് തലങ്ങളിലായാണ് പിഎം വാണി പദ്ധതി പ്രവർത്തിക്കുന്നത്.
പിഎം വാണി വഴി, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വൈ-ഫൈ ഹോട്ട്സ്‌പോട്ടുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നു. ഇതിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ് സേവനം രാജ്യവ്യാപകമായി വിന്യസിക്കാനാവുന്നു.
56
പ്രത്യേകതകളും പ്രയോജനങ്ങളും
ലൈസൻസില്ലാതെ PDO തുടങ്ങാം. 5, 10 രൂപയുടെ കൂപ്പണുകളിലൂടെ കുറഞ്ഞ നിരക്കിൽ ദിനേന ഇൻ്റർനെറ്റ് ലഭിക്കും. പിഎം വാണി പദ്ധതി രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും സഹായിക്കുന്നു.
66
ഉപസംഹാരം
പിഎം വാണി പദ്ധതി പ്രകാരമുള്ള വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾ അവരുടെ മൊബൈലിൽ PM-WANI ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആപ്പിൽ നിന്ന് പ്ലാന്‍ തെരഞ്ഞെടുത്ത് ഓൺലൈനായി പണം അടച്ചാൽ ഇന്‍റർനെറ്റ് ലഭിക്കും.