ഫാസ്റ്റ് ചാർജിം​ഗ്; വേഗത കൂടുമ്പോൾ ബാറ്ററി ലൈഫ് കുറയുമോ? നിങ്ങൾ അറിയേണ്ട ചില ടെക് തന്ത്രങ്ങൾ!

Published : Feb 03, 2026, 03:48 PM IST

ഫാസ്റ്റ് ചാർജിംഗ് സ്മാർട്ട്ഫോണുകളുടെ ബാറ്ററി ആയുസ്സിനെ ബാധിക്കുമോ? പലർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. ബാറ്ററിയുടെ ആയുസും ഫാസ്റ്റ് ചാർജിം​ഗും തമ്മിൽ ബന്ധമുണ്ടോ എന്ന് നോക്കാം. 

PREV
16
ഫാസ്റ്റ് ചാർജിംഗ് ബാറ്ററിയെ നശിപ്പിക്കുമോ?

യഥാർത്ഥത്തിൽ ഫാസ്റ്റ് ചാർജിം​ഗ് നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ ബാധിക്കുന്നില്ല. നിങ്ങളുടെ ഫോണിന്റെ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ഫാസ്റ്റ് ചാർജിംഗ് കൊണ്ട് ഫോണിന്റെ ബാറ്ററി പെട്ടെന്ന് കേടുവരുത്തില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.

26
രണ്ട് ഘട്ടങ്ങളായുള്ള ചാർജിംഗ്

ഫാസ്റ്റ് ചാർജറുകൾ പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ (ഉദാഹരണത്തിന് 0% മുതൽ 80% വരെ) ബാറ്ററിയ്ക്ക് അതിവേഗം പവർ നൽകുന്നു. എന്നാൽ 80% കഴിഞ്ഞാൽ ചാർജിംഗ് വേഗത തനിയെ കുറയുന്നു. ഇത് ബാറ്ററിയുടെ സുരക്ഷയ്ക്കായാണ് ചെയ്യുന്നത്. ബാറ്ററി ചൂടായി നശിക്കുന്നത് തടയാൻ ഇത് സഹായിക്കും.

36
ചൂട് എന്ന ശത്രു

ബാറ്ററിയുടെ ഏറ്റവും വലിയ ശത്രുവാണ് അമിതമായ ചൂട്. പലപ്പോഴും അമിതമായി ചൂടാകുന്നതിലൂടെ ബാറ്ററി പൊട്ടിത്തെറിച്ചതായും കേടുവന്നതായുമെല്ലാം കേൾക്കാറുണ്ട്. ഫാസ്റ്റ് ചാർജിംഗിനിടെ ഫോൺ അമിതമായി ചൂടാകുന്നുണ്ടെങ്കിൽ അത് ബാറ്ററിയുടെ ആയുസ്സിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഫോൺ ചാർജ് ചെയ്യാൻ വെച്ച ശേഷം അമിതമായി ഉപയോ​ഗിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ​ഗെയിം കളിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഫോൺ അതിവേ​ഗം ചൂടാകാൻ കാരണമാകും.

46
ഒറിജിനൽ ചാർജർ ഉപയോഗിക്കുക

നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ കമ്പനി നൽകുന്ന ചാർജർ മാത്രം കഴിയുന്നതും ഉപയോ​ഗിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ മാത്രം അംഗീകൃതമായ മറ്റ് ചാർജറുകൾ ഉപയോഗിക്കാം. ഗുണനിലവാരമില്ലാത്ത ലോക്കൽ ചാർജറുകൾ ഉപയോ​ഗിക്കാൻ പാടില്ല. ഇത് വോൾട്ടേജ് വ്യതിയാനം വരുത്തുകയും ഫോണിന്റെ ബാറ്ററിയെ തകരാറിലാക്കുകയും ചെയ്യും.

56
രാത്രി മുഴുവൻ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

ഇന്നത്തെ സ്മാർട്ട്ഫോണുകൾ 100% ചാർജ് ആയിക്കഴിഞ്ഞാൽ പവർ തനിയെ കട്ട് ചെയ്യാൻ കഴിവുള്ളവയാണ്. എങ്കിലും, ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രാത്രി മുഴുവൻ ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നത് ബാറ്ററിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

66
ചുരുക്കം

ചുരുക്കി പറഞ്ഞാൽ ഫാസ്റ്റ് ചാർജിംഗ് സൗകര്യപ്രദമാണ്. അത് ഫോണിന്റെ ബാറ്ററിയെ നശിപ്പിക്കില്ല. പക്ഷേ, അമിതമായി ചൂടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories