ഇനി മണിക്കൂറുകൾ മാത്രം! ഐഫോൺ 16 പ്ലസിന് ഞെട്ടിക്കുന്ന വിലക്കുറവ്, ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമല്ല! ഓഫറുമായി റിലയൻസ്

Published : Feb 08, 2026, 10:50 AM IST

ഐഫോൺ 16 പ്ലസിന് 19,000 രൂപയുടെ വമ്പൻ വിലക്കുറവ്! റിലയൻസ് ഡിജിറ്റലിൽ ലഭ്യമായ ഈ ഓഫറിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇവിടെ അറിയാം.

PREV
15
ഐഫോൺ 16 പ്ലസ്

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 പ്ലസിന്റെ വിലയിൽ വൻ കുറവ്. ഈ ഓഫർ ഫ്ലിപ്പ്കാർട്ടിലോ ആമസോണിലോ അല്ല, റിലയൻസ് ഡിജിറ്റലിലാണ് ലഭ്യം. റിലയൻസ് ഡിജിറ്റലിന്റെ 'ഡിജിറ്റൽ മൊബൈൽ ഡേയ്‌സ്' സെയിലിന്റെ ഭാഗമായാണ് ഈ ഓഫർ. ഫെബ്രുവരി 4 മുതൽ ആരംഭിച്ച ഓഫര്‍ ഇന്ന് (ഫെബ്രുവരി 8) അവസാനിക്കും. അതിനാൽ ഐഫോൺ പ്രേമികൾക്ക് ഇതൊരു സുവർണ്ണാവസരമാണ്.

25
റിലയൻസ് ഡിജിറ്റൽ മെഗാ ഓഫർ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 16 പ്ലസിന്റെ പ്രാരംഭ വില 89,900 രൂപയായിരുന്നു. ഇപ്പോൾ റിലയൻസ് ഡിജിറ്റൽ സെയിലിൽ 15,000 രൂപ കുറഞ്ഞ് 74,900 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 4,000 രൂപ അധിക കിഴിവുമുണ്ട്. മൊത്തത്തിൽ 19,000 രൂപ ലാഭിക്കാം. വെറും 70,900 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ഇത് എക്കാലത്തെയും കുറഞ്ഞ വിലയാണ്.

35
ഡിസ്പ്ലേ, ചിപ്സെറ്റ്

6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയും OLED പാനലുമാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ആപ്പിളിന്റെ ശക്തമായ A18 ബയോണിക് ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും പിന്തുണയ്ക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷിക്കാൻ IP68 റേറ്റിംഗും നൽകിയിട്ടുണ്ട്.

45
ക്യാമറ

48 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയുമടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പിന്നിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി മുൻ ക്യാമറയുമുണ്ട്. 

55
സ്റ്റോറേജ് ഓപ്ഷനുകൾ

128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. iOS 18-ൽ പ്രവർത്തിക്കുന്ന ഫോണിന് iOS 26 വരെ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories