ഗൂഗിൾ ജെമിനി എഐ പ്രോ ഫ്രീ, അതും 18 മാസത്തേക്ക്; ജിയോയുടെ സർപ്രൈസ് ഗിഫ്റ്റ്

Published : Feb 13, 2026, 03:06 PM IST

റിലയൻസ് ജിയോ പുതിയൊരു ഡിജിറ്റൽ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്ഷനും 2 ടിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജും സൗജന്യമായി ലഭിക്കും. 

PREV
15
റിലയൻസ് ജിയോയുടെ പുതിയ ഓഫർ

റിലയൻസ് ജിയോ തങ്ങളുടെ 349 രൂപയുടെ റീചാർജ് പ്ലാനിൽ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഈ പ്ലാനിന് കീഴിൽ 18 മാസത്തേക്ക് ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്ഷനും 2 ടിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജും ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നൽകും.

25
349 രൂപയുടെ റീചാർജ് പ്ലാൻ

ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ലഭിക്കും. 5ജി സൗകര്യമുള്ള സ്ഥലങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

35
ഗൂഗിൾ ജെമിനി എഐ പ്രോ

ഗൂഗിൾ ജെമിനി എഐ പ്രോ ഉപയോഗിച്ച് മികച്ച എഐ സേവനങ്ങൾ ആസ്വദിക്കാം. 2 ടിബി ഗൂഗിൾ വൺ സ്റ്റോറേജ് ഉള്ളതുകൊണ്ട് ധാരാളം ഫോട്ടോകളും വീഡിയോകളും ഡോക്യുമെൻ്റുകളും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. വിദ്യാർഥികൾക്കും സംരംഭകർക്കും ഇത് ഏറെ ഉപകാരപ്പെടും.

45
ഗൂഗിൾ വൺ സ്റ്റോറേജ് സൗജന്യം

ഈ ഓഫർ സ്വന്തമാക്കാൻ മൈജിയോ ആപ്പിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ലിങ്ക് ചെയ്ത് ക്ലെയിം ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയായാൽ 18 മാസത്തേക്ക് ഈ സേവനം ആക്‌ടിവേറ്റ് ആകും. കുറഞ്ഞ ചെലവിൽ മികച്ച എഐ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ലഭിക്കുന്നതുകൊണ്ട് ഈ പ്ലാൻ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

55
349 രൂപ റീചാര്‍ജ്

18 മാസത്തേക്ക് ഗൂഗിൾ ജെമിനി എഐ പ്രോ സൗജന്യമായി ഉപയോഗിക്കണമെങ്കില്‍ റിലയന്‍സ് ജിയോയുടെ മൊബൈല്‍ വരിക്കാര്‍ 349 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്യുക. 

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories