വാട്‌സ്ആപ്പ് ഇനി ന്യൂജന്‍; ആറ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു

Published : Sep 30, 2025, 01:48 PM IST

മെറ്റയുടെ ഇന്‍സ്റ്റന്‍റ്-മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ആറ് പുത്തന്‍ ഫീച്ചറുകള്‍ ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും അവതരിപ്പിച്ചു. ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്‌ചേര്‍സ് മുതല്‍ പുതിയ സ്റ്റിക്കര്‍ പാക്ക് വരെയുള്ള അവ വിശദമായി പരിചയപ്പെടാം. 

PREV
16
1. ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്‌ചേര്‍സ്

വാട്‌സ്ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നു. ചിത്രങ്ങള്‍ ഓഡിയോയും ആനിമേഷനും നല്‍കി ജിഫാക്കി മാറ്റം. ഇവ വീഡിയോ ആയി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാം.

26
2. മെറ്റ എഐ-ബാക്ക്‌ഡ് ചാറ്റ് തീംസ്

മെറ്റ എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മറ്റൊന്ന്. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് ശ്രമിക്കുന്നു.

36
3. വീഡിയോ കോള്‍ ബാക്ക്‌ഗ്രൗണ്ട് വിത്ത് മെറ്റ എഐ

വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്‌ചാത്തലങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്.

46
4. ഡോക്യുമെന്‍റ് സ്‌കാനിംഗ് ഓണ്‍ ആന്‍ഡ്രോയ്‌ഡ്

വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്‍റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്‌തമാക്കുന്ന ഫീച്ചറാണിത്. ഡോക്യുമെന്‍റ് സ്‌കാനിംഗിനായി തേഡ്-പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാം.

56
5. സീംലെസ് ഗ്രൂപ്പ് സെര്‍ച്ച്

വാട്‌സ്ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച് ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് സെര്‍ച്ച് ചെയ്‌താല്‍, നിങ്ങള്‍ ഒന്നിച്ച് അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും അറിയാന്‍ സാധിക്കും.

66
6. പുതിയ സ്റ്റിക്കര്‍ പാക്ക്

വാട്‌സ്ആപ്പിലേക്ക് ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ് ഈ പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേകത.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories