ജോലി മുടങ്ങില്ല, യാത്രകളും; ഇന്ത്യയിലെ മികച്ച 5 'വര്‍ക്ക് ഫ്രം എനിവേര്‍' സ്പോട്ടുകൾ

Published : Jul 25, 2025, 03:36 PM ISTUpdated : Jul 25, 2025, 03:56 PM IST

കോവിഡിന് ശേഷം വ്യാപകമായി പ്രചാരം നേടിയ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം എന്ന ആശയം. പിന്നീട് ഇത് വര്‍ക്ക് ഫ്രം എനിവേര്‍ എന്ന നിലയിലേയ്ക്ക് മാറി. ഇന്ത്യയിൽ ജോലി ചെയ്തുകൊണ്ട് യാത്രകൾ ആസ്വദിക്കാൻ സാധിക്കുന്ന 5 ‘വര്‍ക്ക് ഫ്രം എനിവേര്‍’ സ്പോട്ടുകൾ ഇതാ.

PREV
15
ഗോവ

പാര്‍ട്ടി, ബീച്ചുകൾ, സാഹസികത എന്നിവയാണ് ഗോവയുടെ പ്രധാന സവിശേഷതകൾ. എന്നാൽ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിമോട്ട് വര്‍ക്കിംഗിന് അനുയോജ്യമായ സ്ഥലമായി ഗോവ മാറി. അഞ്ജുന, അസ്സഗാവോ, പലോലെം തുടങ്ങിയ സ്ഥലങ്ങളാണ് റിമോട്ട് വര്‍ക്കിംഗിന് അനുയോജ്യം. കോ-വര്‍ക്കിംഗ് സ്പേസുകൾ, ഹൈ സ്പീഡ് ഇൻറര്‍നെറ്റ്, വര്‍ക്ക് സ്റ്റേഷനുകളോട് കൂടിയ സ്റ്റൈലിഷ് ഹോസ്റ്റലുകൾ എന്നിവ ഇവിടങ്ങളിലുണ്ട്.

25
ധരംശാല

ധരംശാലയിലെത്തിയാൽ മക്ലിയോഡ് ഗഞ്ചിലേയ്ക്ക് പോകാം. ഇവിടുത്തെ സായാഹ്നം വര്‍ണനകൾക്ക് അതീതമാണ്. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന കഫേകൾ, ധൗലാധാര്‍ റേഞ്ചിന്റെയും ടിബറ്റൻ സംസ്കാരത്തിന്റെയും പ്രകൃതി ഭംഗിയുടെയും നടുവിൽ ഇരുന്ന് ജോലി ചെയ്യാൻ ധരംശാല തെരഞ്ഞെടുക്കാം.

35
ഋഷികേശ്

ആത്മീയത, യോഗ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണിത്. ഇവിടെ എത്തുന്നവര്‍ക്ക് പച്ചപ്പും തണുപ്പുമെല്ലാം ആസ്വദിച്ച് ഫലപ്രദമായ രീതിയിൽ ജോലി ചെയ്യാം. യോഗയിൽ തുടങ്ങി നദികളുടെ കാഴ്ചകൾ കണ്ട് ജോലികൾ പൂര്‍ത്തിയാക്കിയ ശേഷം ത്രിവേണി ഘട്ടിലെ ആരതി കാണാം. സമീപകാലത്തായി ഋഷികേശിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചര്‍ മികച്ച രീതിയിൽ വികസിച്ചിട്ടുണ്ട്.

45
ഉദയ്പൂര്‍

സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന സംസ്കാര സമ്പന്നമായ ഒരു പ്രദേശമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഉദയ്പൂര്‍ നല്ല ഓപ്ഷനാണ്. മികച്ച വൈഫൈ - ഇൻറര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുനൽകുന്ന ഹോട്ടലുകളും റൂഫ് ടോപ് കഫെകളും ഉദയ്പൂരിലുണ്ട്. സൂര്യോദയവും സൂര്യാസ്തമയവും കണ്ട് ജോലികൾ പൂര്‍ത്തിയാക്കാൻ ഉദയ്പൂര്‍ തെരഞ്ഞെടുക്കാം.

55
പുതുച്ചേരി

ഫ്രഞ്ച് കൊളോണിയൽ ആര്‍ക്കിടെക്ചര്‍, ശാന്തമായ ബീച്ചുകൾ, കഫേകൾ എന്നിവ പുതുച്ചേരിയിലുണ്ട്. ഇവിടങ്ങളിൽ സ്വസ്ഥമായി ഇരുന്ന് ജോലി ചെയ്യാം. ഗസ്റ്റ് ഹൗസുകളും പുതുച്ചേരിയിലുണ്ട്. ഇവിടെ കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങൾ ലഭിക്കും. താരതമ്യേന തിരക്ക് കുറഞ്ഞ, ശാന്തമായ അന്തരീക്ഷം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.

Read more Photos on
click me!

Recommended Stories