എന്താണ് നേക്കഡ് ഫ്ലൈയിം​ഗ്?​ പേര് കേട്ട് ഞെട്ടണ്ട, ഗുണങ്ങളേറെ!

Published : Oct 18, 2025, 06:04 PM IST

വിമാന യാത്രക്കാർക്കിടയിൽ ഓരോ കാലത്തും വ്യത്യസ്തങ്ങളായ യാത്ര ട്രെൻഡുകളുണ്ടാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വലിയ സ്വീകാര്യത നേടുന്ന ഒരു പുത്തൻ യാത്രാ രീതിയുണ്ട്. അതാണ് നേക്കഡ് ഫ്ലൈയിംഗ്. 

PREV
17
പേര് കേട്ട് ഞെട്ടണ്ട

പേര് കേട്ട് ഞെട്ടണ്ട. വിമാന യാത്രക്കാരെ ആയാസരഹിതമായി യാത്ര ചെയ്യാൻ സഹായിക്കുന്ന ഒരു രീതി മാത്രമാണിത്.

27
ലഗേജ് കുറയ്ക്കാം

നേക്കഡ് ഫ്ലൈയിം​ഗിന് ലഗേജുകളുടെ എണ്ണവും ഭാരവും കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

37
എന്താണ് നേക്കഡ് ഫ്ലൈയിംഗ്?

സിമ്പിളായി പറഞ്ഞാൽ ചെറിയ ഒരു ബാഗുമായി ആവശ്യമുള്ള സാധനങ്ങൾ മാത്രമെടുത്ത് യാത്ര ചെയ്യുന്നതിനെയാണ് നേക്കഡ് ഫ്ലൈയിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

47
ബാഗ് പാക്കിംഗ് എന്ന വെല്ലുവിളി

ബാഗ് പാക്ക് ചെയ്യുക എന്ന പ്രധാന വെല്ലുവിളി മറികടക്കുകയാണ് നേക്കഡ് ഫ്ലൈയിംഗിന്റെ ലക്ഷ്യം.

57
അവശ്യ സാധനങ്ങൾ മാത്രം

മൊബൈൽ ഫോൺ, ചാർജർ, പഴ്സ് പോലെയുള്ള അവശ്യ സാധനങ്ങൾ മാത്രമെടുത്ത് ഒരു ചെറിയ ബാഗുമായുള്ള വിമാന യാത്ര മികച്ച അനുഭവം തന്നെ സമ്മാനിക്കും.

67
ചെക്ക്-ഇൻ വേ​ഗത്തിലാക്കാം!

വിമാനത്താവളങ്ങളിലെ നീണ്ട പരിശോധനകളും ലഗേജ് ഫീയും ഒഴിവാക്കാനും ചെക്ക്-ഇൻ വേ​ഗത്തിലാക്കാനും നേക്കഡ് ഫ്ലൈയിംഗ് സഹായിക്കും.

77
എപ്പോഴും പ്രായോഗികമാണോ?

ഗുണങ്ങളേറെ ഉണ്ടെങ്കിലും എല്ലാ തരം യാത്രക്കാർക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു രീതിയല്ല ഇതെന്ന് നിസംശയം പറയാം. കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ ഈ രീതി അത്രയ്ക്ക് പ്രായോഗികമാകില്ല.

Read more Photos on
click me!

Recommended Stories