അവസാന നിമിഷം വാലൻ്റൈൻസ് ഡേ യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ഇന്ത്യയിലെ അഞ്ച് റൊമാൻ്റിക് സ്ഥലങ്ങൾ പരിചയപ്പെടാം. മനോഹരമായ ഹിൽ സ്റ്റേഷനുകൾ മുതൽ ശാന്തമായ കായലോരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഒരു ചെറിയ വാരാന്ത്യ യാത്രയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണിവ.
വയനാട്ടിലെ പച്ചപ്പ് നിറഞ്ഞ കുന്നുകളും ശാന്തമായ തടാകങ്ങളും പ്രണയിതാക്കൾക്ക് ഒരുമിച്ച് ശാന്തമായ നിമിഷങ്ങൾ ചെലവഴിക്കാൻ അനുയോജ്യമായ ഇടമൊരുക്കുന്നു. മഞ്ഞ് നിറഞ്ഞ കാടുകളും റിസോർട്ടുകളും ഒരു വാരാന്ത്യ യാത്രയ്ക്ക് ഇവിടം മികച്ചതാക്കുന്നു.
27
കൂര്‍ഗ്, കര്‍ണാടക
കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമുള്ള കൂർഗ് ആരെയും ആകർഷിക്കും. പ്രണയിതാക്കൾക്ക് ഇവിടെ ഒരുമിച്ച് നടക്കാനും പ്ലാൻ്റേഷൻ ടൂറുകൾ നടത്താനും റൊമാൻ്റിക് ക്യാമ്പ് ഫയര്‍ സായാഹ്നങ്ങൾ ആസ്വദിക്കാനും കഴിയും.
37
ഹാവ്ലോക്ക് ദ്വീപ്, ആൻഡമാൻ & നിക്കോബാര്‍
ഹാവ്‌ലോക്ക് ദ്വീപിലെ വെളുത്ത മണൽത്തരികളും നീലക്കടലും സാഹസികതയും വിശ്രമവും നിറഞ്ഞ ഒരു മികച്ച വാലൻ്റൈൻസ് ഡേ എക്സ്പീരിയൻസ് നൽകുന്നു. സ്കൂബ ഡൈവിംഗ്, സൂര്യാസ്തമയ കാഴ്ചകൾ എന്നിവ യാത്രയെ കൂടുതൽ റൊമാൻ്റിക് ആക്കും.
തവാങിലെ മഞ്ഞുമൂടിയ കൊടുമുടികളും ശാന്തമായ താഴ്‌വരകളും വാലൻ്റൈൻസ് ഡേ യാത്രയ്ക്ക് മനോഹരമായ പശ്ചാത്തലമൊരുക്കുന്നു. പങ്കാളിയോടൊപ്പം ഹിമാലയൻ കാഴ്ചകൾ മതിയാവുവോളം ആസ്വദിക്കാം.
57
കൗസാനി, ഉത്തരാഖണ്ഡ്
ഹിമാലയത്തിൻ്റെ വിശാലമായ കാഴ്ചകൾക്ക് പേരുകേട്ട കൗസാനി, തിരക്കുകളിൽ നിന്ന് മാറി ശാന്തമായ നിമിഷങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. ശാന്തമായ ആശ്രമങ്ങളും പൈൻ മരക്കാടുകളും സൂര്യോദയ കാഴ്ചകളും അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കും.
67
ഉദയ്പൂര്‍, രാജസ്ഥാൻ
ഉദയ്പൂരിലെ തടാകങ്ങളും കൊട്ടാരങ്ങളും പ്രണയിതാക്കൾക്ക് മികച്ചൊരനുഭവമാണ് നൽകുന്നത്. സൂര്യാസ്തമയ ബോട്ട് യാത്രകളും റൂഫ്‌ടോപ്പ് ഡിന്നറുകളും വാലൻ്റൈൻസ് ഡേ എക്സ്പീരിയൻസ് മികച്ചതാക്കുന്നു.
77
ആലപ്പുഴ/കുമരകം, കേരളം
വാലൻ്റൈൻസ് ഡേ ആഘോഷിക്കാൻ കേരളത്തിലെ കായലോളങ്ങളിലൂടെ ഒരു ഹൗസ്ബോട്ട് യാത്ര നടത്താം. ശാന്തമായ കനാലുകളും പക്ഷി നിരീക്ഷണവും സൂര്യാസ്തമയ കാഴ്ചകളും പ്രണയിതാക്കൾക്ക് സ്വപ്നതുല്യമായ അനുഭവമാകും.